Ayurvedic Medicinal Plants
velvet leaf

Nagadandi           നാഗദന്തി

Family: Euphorbiaceae
Genus: Baliospermum
Botanical name: Baliospermum montanum (Wild.) Muell-Arg
PLANT NAME IN DIFFERENT LANGUAGES
Sanskrit: Dandi, Hastidanti, Dantika, Dirgha, Erandhapatrika
English: Red physic nut, Wild castor, Wild croton, Wild sultan seed
Hindi: Dandi
Malayalam: Nagadandi, Dandi
(നാഗദന്തി)

നാഗദന്തി

ഒരു ഔഷധസസ്യമാണ്‌ നാഗദന്തി. ശാസ്ത്ര നാമം ബാലിയോസ്പെർമം മൊണ്ടാനം (Baliospermum montanum).

ഏകദേശം 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇത് ധാരാളമായി വളരുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് വളരുന്നുണ്ട്.  നാഗദന്തിയുടെ ചുവടുഭാഗത്തുള്ള ഇലകൾ 15-30 സെ.മീറ്ററോളം നീളമുള്ളതാണ്. ചുവടുഭാഗം വൃത്താകാരമായ ഇലയുടെ അരികുകൾ ദന്തുരമാണ്.  ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ നാഗദന്തി പുഷ്പിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളിൽനിന്ന് റസീം പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഒരു പുഷ്പമഞ്ജരിയിൽ അനേകം ചെറിയ ഇളംപച്ചനിറത്തിലുള്ള പുഷ്പങ്ങളുണ്ടാകുന്നു. ആൺപുഷ്പങ്ങളും പെൺപുഷ്പങ്ങളും ഒരേ സസ്യത്തിൽത്തന്നെയാണ് ഉണ്ടാകുന്നത്. കായ് 0.8-1.5 സെന്റീമീറ്ററോളം നീളമുള്ള കാപ്സ്യൂളാണ്. ഈ ചെടിയുടെ മിനുസമുള്ള വിത്തുകൾക്ക് ആവണക്കിൻ കുരുവിനോട് സാദൃശ്യമുണ്ട്.

ഔഷധ യോഗങ്ങൾ

ഈ കുറ്റിച്ചെടിയുടെ വേര്‌, ഇല, കുരു എന്നിവയാണ്‌ ഔഷധത്തിനായുപയോഗിക്കുന്നത്. പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോങ്ങൾക്കുള്ള ഔഷധമായി നാഗദന്തി ഉപയോഗിച്ചുവരുന്നു.

നാഗദന്തിയുടെ കട്ടിയുള്ള വേര് തവിട്ടുനിറമുള്ളതാണ്. വേരിൽ സ്റ്റാർച്ചും റെസിനും അടങ്ങിയിട്ടുണ്ട്. ഇത് ഒരു വിരേചനൌഷധമാണ്. ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ആസ്തമരോഗം ശമിപ്പിക്കും. വിത്തിൽ നിന്നെടുക്കുന്ന ഒരിനം എണ്ണ മൂത്രക്കല്ല് രോഗത്തിന് ഔഷധമായുപയോഗിക്കുന്നു.

ദന്ത്യാരിഷ്ടം, ദന്തീഹരിതകി തുടങ്ങിയ ആയുർവേദ ഔഷധങ്ങളുടെ മുഖ്യഘടകം നാഗദന്തിയാണ്.

നാഗദന്തിയുടെ വേരും കാണ്ഡവും ഇലയും വിത്തും വിഷമയമാണ്. വിഷമയമായതിനാൽ നാഗദന്തിയുടെ ഔഷധയോഗ്യമായ ഭാഗങ്ങളെല്ലാം ശുദ്ധിചെയ്തശേഷമാണ് ഉപയോഗിക്കുന്നത്.