Ayurvedic Medicinal Plants
velvet leaf

Naikurana           നായ്ക്കുരണ

Family: Fabaceae
Genus: Mucuna
Botanical name: Mucuna pruriens (Linn.) DC.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Atmagupta, Kapikacchu, Ajada, Markati, Kulakshaya
English: Common cowitch, Cowhage
Hindi: Gonacha, Kaunch
Malayalam: Naikuruna, Naikkorana, Chorivalli
(നായ്ക്കുരണ, നായ്ക്കരണ, നായ്ക്കരണം )

നായ്ക്കുരണ

ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ്‌ നായ്ക്കുരണ.(ശാസ്ത്രീയനാമം :  Mucuna pruriens (Linn.) DC.). കൗതുകകരമായ പൂക്കൾ ഉണ്ടാക്കുന്ന ഒരു ഔഷധ വള്ളിച്ചെടിയാണ് നായ്ക്കുരണ. ബുദ്ധിശക്തി കായിക ശേഷി ലൈംഗികശേഷി രക്തചക്രവണം എന്നിവയെ ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരേ ഒരു പ്രകൃതിദത്ത ഔഷധമാണ് നായ്ക്കുരണപരിപ്പ്. ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ( വാജീകരണ : വാജി എന്നാൽ കുതിരയാണ് എന്നർത്ഥം, അതായത് കുതിരയെ പോലെ ദീർഘനേരം തുടർച്ചയായി അധ്വാനിക്കാനുള്ള ശേഷി അഥവാ സ്റ്റാമിന നൽകുന്നതാണെന്ന് അർത്ഥം)

ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകിച്ച് കേരളത്തിൽ കൂടുതലായി നായ്ക്കുരണ കണ്ടു വരുന്നുണ്ട്.  കാടുകളിൽ ഉപയോഗശൂന്യമായ പ്രദേശങ്ങൾ, മലം പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്വാഭാവികമായി വളരുന്നുണ്ട്. 18  മീറ്റർ വരെ നീളത്തിൽ പടർന്നു വളരുന്ന പയർ വർഗ്ഗത്തിൽപ്പെട്ട വള്ളിച്ചടിയാണ് നായ്ക്കരണ. ഇളുംങ്കായികളും തണ്ടുകളും എല്ലാം രോമത്താൽ മൂടപ്പെട്ടിരിക്കുന്നു. ഈ രോമങ്ങൾ മനുഷ്യന്റെ  ശരീര സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുണ്ട്. ഇലകൾക്ക് മൂന്ന് ഇതളുകൾ ആണുള്ളത് അഞ്ചു മുതൽ 300 സെന്റീമീറ്റർ വരെ നീളമുള്ളതും അനേകം പൂക്കൾ ഉള്ളതുമായ പൂങ്കുലകൾ ഉണ്ടാകുന്നു. പുഷ്പങ്ങളുടെ നിറം നീലകലർന്നതാണ്. അവ ഉണങ്ങുമ്പോൾ കറുത്ത നിറമായി തീരുന്നു. ഒരു കായ്യ്  5 മുതൽ 6 വിത്തുകൾ ഉണ്ടായിരിക്കും. മിനുസമാർന്നത്തും കറുപ്പ് തവിട്ട് നിറങ്ങളോടുകൂടിയമായ വിത്തുകൾക്ക് ചിലപ്പോൾ പുള്ളികളും കാണപ്പെടാറുണ്ട്.

ഔഷധ യോഗങ്ങൾ

വേര് ഇല കായൽ ഉണ്ടാകുന്ന രോമങ്ങൾ കായുടെത്തോട് ഇവ ഔഷധമായി ഉപയോഗിച്ചു വരുന്നു. കായികളുടെ പുറം തോടിലുള്ള പൊടി അസഹ്യമായ ചൊറിച്ചിൽ ഉണ്ടാക്കുന്നു. എന്നാൽ മലദ്വാരത്തിൽ ചൊറിച്ചിൽ  ഉണ്ടാകുന്ന  കൃമികളെ നശിപ്പിക്കാൻ അസാധാരണമായ കഴിവുണ്ട്. രക്തചക്രമണം ദുരിതപ്പെടുത്തും വ്രണം വാതരോഗം വൃക്ക രോഗം എന്നിവ ശമിപ്പിക്കും. നായ്ക്കുരണ വെരും തണ്ടും ആമവാതത്തിന് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പ്രമേഹം, രക്തവാദം, പേശി തളർച്ച, ഉദരരോഗങ്ങൾ, വാതരോഗങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയവയ്ക്ക് ആയുർവേദ ഔഷധ ചേരുവുകളിൽ ഉപയോഗിക്കാറുണ്ട്.

അൽസിമേഴ്സ്  പോലുള്ള രോഗങ്ങൾക്ക് പോലും മരുന്നാകാൻ  ശേഷിയുള്ളതായി ശാസ്ത്രലോകം ഇതിനെ വിലയിരുത്തിയിട്ടുണ്ട്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ പുനരുദ്ധീകരിക്കാൻ നായ്ക്കണ്ണ പരിപ്പിനോളം ഉത്തമമായ ഔഷധം പ്രകൃതിയിൽ ഇല്ല.