Ayurvedic Medicinal Plants
velvet leaf

Njaranmpuli            ഞാറൻപുളി, പനച്ചിയം

Family: Malvaceae
Botanical name: Hibiscus hispidissimus Roxb
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sathambasthi
English: Wild hibiscus
Hindi: Van gudahal
Malayalam: Njaranmpuli, Panichakam, Pariccakam
(ഞാറൻ‌പുളി, പനച്ചിയം, പനച്ചി, പച്ചപ്പുളി, മത്തിപ്പുളി, നരണമ്പുളി, പനിച്ചകം, പനിച്ചം,
ഉപ്പനച്ചകം, അനിച്ചം, കാളപ്പൂ, പനച്ചോൽ,പഞ്ചവൻ, പനിച്ചോത്തി, കാർത്തികപൂ,  കാളിപ്പൂ, പഞ്ചവം, മലൈപുളിക്കായ, വൈശ്യപ്പുള്ളി )

ഞാറൻ‌പുളി, പനച്ചിയം

മാൽവേസീ സസ്യകുടുംബത്തിലെ പടർന്നു കയറുന്ന ഒരു കുറ്റിച്ചെടിയാണ് പനച്ചിയം അഥവാ പനച്ചി, പനഞ്ചി. (ശാസ്ത്രീയനാമം: Hibiscus aculeatus). നാട്ടിൻപുറങ്ങളിൽ കാണുന്ന തരുതരുത്ത മുള്ളോടുകൂടിയ ചെമ്പരത്തി വർഗ്ഗത്തിലെ കാട്ടുചെടിയാണിത്. വരണ്ടതും ഇല പൊഴിയുന്ന വനങ്ങളിലും ധാരാളമായി കണ്ടുവരുന്നു. കേരളത്തിന്റെ നാട്ടിൻപുറങ്ങളിലും ഇത് കാണാൻ പറ്റും. പടർന്ന ഒരു കുറ്റിച്ചെടിയാണ് പനച്ചിയം. മരത്തിലോ മതിലിലോ പടർന്ന് പിടിച്ചാണ് പൊതുവേ ഇവയെ കാണാറുള്ളത്. അധികം ബലമില്ലാത്ത തണ്ടുകളാണ് ഇവയുടെ. തണ്ടിലും ഇലയുടെ അടിഭാഗത്തുള്ള ഞരമ്പുകളിലും മുള്ളുകൾ ഉണ്ട്. മഞ്ഞനിറത്തിലുള്ള ഭംഗിയുള്ള പൂക്കളാണ് ഇവയുടേത്. പൂവിന്റെ ആയുസ്സ് ഒരു അർത്ഥപകൽ മാത്രമേ ഉള്ളൂ. പൂവിടുന്നതും കായ്ക്കുന്നതും സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ്.

ഔഷധ യോഗങ്ങൾ

പാരമ്പര്യ വൈദ്യത്തിൽ പനച്ചിയം അഥവാ ഞാറൻ‌പുളി മഞ്ഞപ്പിത്തം, പ്രമേഹം, നിർവീഴ്ച, എന്നീ രോഗങ്ങൾക്ക് ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. മൂത്രവർദ്ധനവ്, ശുക്ല വർദ്ധനവ് ദുരിതാശ്വാസ എന്നിവയെല്ലാം പനിയത്തിന്റെ ഔഷധഗുണങ്ങളായി കണക്കാക്കപ്പെടുന്നു.