നിലവാക, ചിന്നാമുക്കി
Family: Fabaceae
Genus: Senna
Botanical name: Senna alexandrina
PLANT NAME IN DIFFERENT LANGUAGES
Sanskrit: Markandika, Bhumivalli
Hindi: Senn, Sonamukhi
English: Indian Senna, Alexandrian Senna
Malayalam: Nilavaka, Nilavaga
നിലവാക
പയർ കുടുംബത്തിലെ ഒരു സസ്യമാണ് നിലവാക.(ശാസ്ത്രീയനാമം: Cassia Angustifolia). പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ ഭുമിചാരി, സന്നാമുക്കി എന്നീ പേരുകളിലാണ് നിലവാകയെ അറിയപ്പെടുന്നത്. യമൻ, സോമാലിയ, അറേബ്യ എന്നിവിടങ്ങളിൽ വളരുന്ന തദ്ദേശ സസ്യമാണ്. ഈജിപ്റ്റിലും ഭാരതത്തിലും വൻതോതിൽ കൃഷി ചെയ്യുന്നുണ്ട്.
ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ വളരുന്ന കുറ്റിച്ചെടിയാണ് നിലവാക. ഇലകൾ സംയുക്തങ്ങൾ ആയിരിക്കും. ഇലകൾ സംയുക്തമായിരിക്കും. നീണ്ട് അഗ്രം കൂർത്ത 5-7 ജോടി പത്രകങ്ങളുണ്ട്. 2.5-7 സെ.മീ. വരെ നീളവും ആറു മീ.മി. വീതിയുമുള്ളതാണ് പത്രകങ്ങൾ. പത്രകക്ഷ്യങ്ങളിൽനിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും മഞ്ഞനിറത്തിലുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്. ഏകദേശം ഒരു സെ.മീറ്ററോളം വീതിയും 3-5 സെ.മീ. നീളവുമുള്ള പോഡാണ് ഫലം. ഓരോ ഫലത്തിലും ഏഴുവിത്തുകൾ വീതമുണ്ടായിരിക്കും.
ഔഷധ യോഗങ്ങൾ
പ്രധാനമായും ഇലകളാണ് നിലവാകയുടെ ഔഷധി യോഗ്യമായ ഭാഗം. വളരെ കുറഞ്ഞ ഔഷധങ്ങളിൽ പൂവും ഉപയോഗിക്കാറുണ്ട്. ഇത് തിക്തരസവും തീക്ഷ്ണ-രൂക്ഷ-ലഘു ഗുണങ്ങളും ഉഷ്ണവീര്യവുമുള്ളതാണ്. ഈ സസ്യത്തിൽ അടങ്ങിയിട്ടുള്ള സെന്നോസൈഡ് എ, ബി എന്നീ ഗ്ലൂക്കോസൈഡുകൾ വിരേചന ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. നിലവാകയിൽ അടങ്ങിയിരിക്കുന്ന സിറ്റോസ്റ്റിറോൾ എന്ന രാസഘടകത്തിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു കരുതപ്പെടുന്നു. ഇത് ചർമരോഗങ്ങൾ, കുഷ്ഠം, വാതം, കൃമി, കാസം എന്നിവയെയും ശമിപ്പിക്കും.
നിലവാക സേവിച്ചു കഴിഞ്ഞാൽ കോവിഡ് പോസിറ്റീവ് ആയത് നെഗറ്റീവ് ആകാൻ സാധ്യത കൂടുതലാണ്, പക്ഷേ കോവിഡ് നെഗറ്റീവ് ആയാലും പനി, ചുമ്മാ, മൂക്കെടുപ്പ് എന്നീ ലക്ഷണങ്ങൾ പെട്ടെന്ന് മാറിയെന്ന് വരില്ല. നിലവാക മലേറിയ വൈറസിനെ ഉപയോഗിച്ച് വളരെ ഫലപ്രദമായി ആയതുകൊണ്ടാണ്. കൊറോണ വൈറസിനെയും പ്രതിരോധിക്കാൻ എന്ന് മനസ്സിലാക്കുകയും പരീക്ഷണം നടത്തുകയും ചെയ്തിട്ടുള്ളത്.
സൂര്യപുടം : വെളുത്ത സ്പടിക കുപ്പിയിലോ ഏഴു ദിവസം വെയിലത്ത് വെച്ച് ഉണക്കുന്നതിന്.