നാഗചെമ്പകം, നാഗകേസരം
Genus: Mesua
Botanical name: Mesua ferrea auct Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Agakesara, Nagapushpa, Kanakahva, Hemakinjalka
Hindi: Peela nagkesar
English: Iron wood tree
Malayalam: Nagachampakam, Nagapoov, Nanku, Vayanav, Churuli, Eliponku, Nagakasaram
നാഗചെമ്പകം, നാഗകേസരം
ശ്രീലങ്കയുടെ ദേശീയവൃക്ഷവും ഒരു ഉഷ്ണമേഖലാവൃക്ഷമാണ് നാഗചെമ്പകം. (ശാസ്ത്രീയനാമം :Mesua ferrea).
തെക്കൻ ഏഷ്യയിലെ സമാനകാലാവസ്ഥയുള്ള മറ്റു ഭൂഭാഗങ്ങളിലും (കേരളം, ആസ്സാം, നേപ്പാൾ, ഇന്തോചൈനാ – മലയാ ഉപദ്വീപുകൾ ) നാഗകേസരം കാണാം.
താരതമ്യേന ഉയരക്കൂടുതലുള്ള ഈ വൃക്ഷത്തിന്റെ ആവാസമേഖല സമുദ്രനിരപ്പിൽനിന്നു് 1500 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള പ്രദേശങ്ങളാണു്. ഉഷ്ണമേഖലാവനങ്ങളിലെ ഏറ്റവും ഉയർന്ന (കാനോപ്പി)യിൽ പെടുന്ന വൃക്ഷങ്ങളിൽ ഗണ്യമായ സ്ഥാനമുണ്ടു് നാഗകേസരത്തിനു്. വീതി കുറഞ്ഞ് കടുംപച്ചനിറത്തിൽ 7-15 സെന്റിമീറ്റർ നീളമുള്ള ഇലകളുടെ അടിഭാഗം വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. പുതുതായി രൂപപ്പെടുപ്പോൾ ഇലകൾക്കു് ചുവപ്പോ മഞ്ഞ കലർന്ന ഊതനിറമോ നിറമാണുള്ളതു്. നാലു വെളുത്ത ഇതളുകളും മദ്ധ്യത്തിൽ അനേകം മഞ്ഞ കേസരങ്ങളുമുള്ള പൂക്കൾക്ക് സുഗന്ധമുണ്ടു്.
തളിരിലയ്ക്കു പാടല നിറമാണ്. മധ്യസിരയ്ക്കു ലംബമായി സ്ഥിതിചെയ്യുന്ന പാർശ്വസിരകാളാണ്. ഇലയ്ക്ക് 5 മുതൽ 15 സെ. മീ. വരെ നീളവും അതിന്റെ പകുതി വീതിയും കാണും. തൊലിക്ക് തവിട്ടുനിറമാണ്. മഞ്ഞനിറത്തിലുള്ള കറ കാണാം. തൊലിപൊഴിയൽ നടക്കാറുണ്ട്. പൂക്കാലം ഫെബ്രുവരി മുതൽ ജൂൺ വരെയാണ്. വെളുപ്പുനിറമുള്ള പൂവിന് 3 മുതൽ 4 സെ. മീ. വരെ വ്യാസംകാണും. നാലുവീതം ബാഹ്യദളങ്ങളും ദളങ്ങളും കാണും. അണ്ഡാശയത്തിനു രണ്ടറകളും അതിലിൽ രണ്ടു വീതം ബീജാണ്ഡങ്ങളും കാണും. ഒക്ടോബറിൽ കായ്‌വിളഞ്ഞു തുടങ്ങും. അണ്ഡാകൃതിയിലുള്ള കായിൽ നാലു വിത്തുകൾ കാണും.
വളരെ ഘനവും കടുപ്പവും ബലവുമുള്ള തടിയ്ക്കു് ആപേക്ഷികസാന്ദ്രത ഏകദേശം 1.12 ആണു്. ഇരുണ്ട ചുവപ്പുരാശിയുള്ള തടി സാമാന്യമായി ആശാരിപ്പണിയ്ക്കു് വഴങ്ങും. തടിപ്പാലം, തീവണ്ടിപ്പാതകളിലെ അടിപ്പലകകൾ, കെട്ടിടങ്ങളിൽ തൂണുകൾ, ഉത്തരം തുടങ്ങി ബലത്തിനു് കൂടുതൽ പ്രാധാന്യമുള്ള ആവശ്യങ്ങൾക്കു് ചുരുളിത്തടി വിശേഷപ്പെട്ടതാണു്.
നാഗകേസരത്തിന്റെ പശയ്ക്കു് നേരിയ വിഷാംശമുണ്ടു്. എങ്കിലും വൈദ്യശാസ്ത്രത്തിലും വ്യവസായത്തിലും ഉപകാരപ്രദമായ ഒട്ടേറെ ഘടകങ്ങൾ ഈ വൃക്ഷത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഉല്പാദിക്കാം. പലതരം രാസപദാർത്ഥങ്ങളും എണ്ണകളും ഇവയിൽ പെടും.
ഔഷധ യോഗങ്ങൾ
പൂക്കൾ, ഇലകൾ, വിത്തുകൾ, വേരുകൾ എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട്, അവ ഇന്ത്യയിലും മലേഷ്യയിലും മറ്റും ഔഷധമായും നാഗ് ചമ്പ ധൂപവർഗങ്ങളിലും ഉപയോഗിക്കുന്നു.
കഠിനമായ ജലദോഷത്തിന് ഇലകൾ തലയിൽ പുരട്ടുന്നു. വ്രണങ്ങൾ, ചൊറി, മുറിവുകൾ, വാതരോഗങ്ങൾ എന്നിവയ്ക്ക് വിത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കുന്നു. ഈ ഔഷധസസ്യത്തിൻ്റെ വേര് പാമ്പ് വിഷത്തിനുള്ള മറുമരുന്നായി ഉപയോഗിക്കാറുണ്ട്. ഉണക്കിയ പൂക്കൾ കഫം ഉപയോഗിച്ച് രക്തസ്രാവത്തിനും വയറിളക്കത്തിനും ഉപയോഗിക്കുന്നു. അമിത ദാഹം, അമിത വിയർപ്പ്, ചുമ, ദഹനക്കേട് എന്നിവയ്ക്കും പൂക്കൾ നിർദ്ദേശിക്കപ്പെടുന്നു.