നീർമരുത്, ആറ്റുമരുത്
Genus: Terminalia
Botanical name: Terminalia arjuna
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Arjuna, Kahu
English: Arjun terminalia, White murda
Malayalam: Neermaruthu
നീർമരുത്
കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം ഔഷധസസ്യംമാണ് നീർമരുത് അഥവാ ആറ്റുമരുത് (ശാസ്ത്രീയനാമം: Terminalia arjuna). ആറ്റുതീരത്തും പുഴയുടെ തീരത്തും സാധാരണമായി കാണുന്നതിനാൽ ഇതിനെ ആറ്റുമരുത് എന്ന് വിളിക്കാറുണ്ട്. ശരാശരി 15 മീറ്റർ മുതൽ 25 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇലപൊഴിയും വൃക്ഷമായ ഇതിന്റെ പുറംതൊലി മിനുസമുള്ളതും നേരിയ ചുവപ്പു നിറത്തിൽ ചാരനിറം കലർന്നതുമാണ്. ശാഖോപശാഖകളായി ഇടതൂർന്ന് വളരുന്ന ഇവയുടെ ഇലകൾ ദീർഘവൃത്താകൃതിയിലുള്ളതും 8-15 സെന്റീമീറ്റർ വരെ നീളവും 5-7 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ശാഖാഗ്രങ്ങളിൽ നിന്നും കുലകളായി ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്. വേഗത്തിൽ കൊഴിയുന്ന ബാഹ്യദളപുടത്തോട് ചേർന്ന് രണ്ട് വലയങ്ങളിലായി ഏകദേശം പത്തോളം കേസരങ്ങൾ കാണപ്പെടുന്നു.
ഏപ്രിൽ മാസം നിർമരുത് പൂക്കാൻ തുടങ്ങുന്നു. കാറ്റും വെള്ളവുമാണ് നീർമാരുണ്ട് വിത്തു വിതരണം ചെയ്യുന്നത്.
ഔഷധ യോഗങ്ങൾ
നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. ഹൃദ്രോഗത്തിൽ ഓരോ മിടിപ്പിലും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവു വർദ്ധിപ്പിക്കുന്നു. ആസ്ത്മ, പ്രമേഹ, ക്ഷയ രോഗം, ദന്ത ധാവനത്തിന് ചകിത്സക്കു ഉപ്പയോഗിക്കുന്നു. നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യ്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്.
ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.
ആയുർവേദത്തിൽ അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നി ഔഷധങ്ങളുടെ പ്രദാന ചേരുവയാണ്.