Neermathalam നീർമാതളം
Genus: Crateva
Botanical name: Crataeva magna, Crataeva adansonii
PLANT NAME IN DIFFERENT LANGUAGES
Sanskrit: Varuna, Pasugandha, Asmarighna, Tikta
Hindi: Barun,Barna
English: Three-leaf caper, Garlic pear tree, Caper tree, Obtuse Leaf Crateva, Three-leaved caper
Malayalam: Neermathalam, Neerval
നീർമാതളം
ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം. പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു. (ശാസ്ത്രീയനാമം: Crateva religiosa). ഏപ്രിൽ മാസം നിർമരുത് പൂക്കാൻ തുടങ്ങുന്നു. കാറ്റും വെള്ളവുമാണ് നീർമാരുണ്ട് വിത്തു വിതരണം ചെയ്യുന്നത്. ഇടനാട്ടിലെ മലനാട്ടിലെയും പുഴയോരങ്ങളിൽ അരുവിയോരങ്ങളിലൊക്കെ സ്വാഭാവികമായി വളരുന്നവയാണ് ഇവ. പുഴയോരങ്ങളുടെ സംരക്ഷണ കവചമായ നിരപരാസസ്യങ്ങളിൽ ഒന്നാണ് നിർമ്മാതളം. ഔഷധസസ്യമായും അലങ്കാര സസ്യമായും നീർമാതളം വ്യാപകമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്.
ഏകദേശം 7 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ് നീർമാതളം. നീർമാതളംത്തിന്റെ തൊലിക്ക് ചാരം നിറമാണ്. ശൈത്യകാലത്ത് ഇല പൊഴിയുമ്പോൾ മാർച്ച് മാസത്തിൽ പുതിയ ഇലകൾ ഉണ്ടാകും.ഇലകൾ അറ്റം കൂർത്തതും അണ്ഡാകൃതിയോടു കൂടിയതുമാണ്.
ഡിസംബർ തുടങ്ങിയ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇത് പുഷ്പിക്കുന്നത്. ശാഖയുടെ അഗ്രങ്ങളിൽ പുഷ്പമഞ്ജരിയുണ്ടാകുന്നു.പൂങ്കുലവൃന്തം നീളം കുറഞ്ഞ് തടിച്ചിരിക്കും. അഞ്ചു സെ.മീ.ഓളം വ്യാസമുള്ള പുഷ്പത്തിന് മഞ്ഞകലർന്ന വെളുപ്പുനിറമാണ്. ഇളം മഞ്ഞയോ ചന്ദന നിറമോ ആയ ഇലകൾ കൂടിച്ചേർന്നുണ്ടായ ചിത്രശലഭം പോലെ കാണപ്പെടുന്നു നീർമാന്തരപ്പൂക്കൾ കണ്ണുകൾക്ക് വളരെ ആനന്ദകരമായി ഒരു കാഴ്ചയാണ്. മൂന്നാഴ്ചയോളം പൂക്കൾ കോഴിയാത നിൽക്കും. ഉരുണ്ടതോ അണ്ഡാകാരമോ ആയ ബെറി ആണ് ഫലം. മൂപ്പെത്താത്ത കായ്കൾ പച്ചനിറത്തിലും പാകമായവ ചുവപ്പുനിറത്തിലും കാണപ്പെടും. ചെറുനാരങ്ങയുടെ ആകൃതിയിൽ മാംസമായാണ് കൈകൾ കാണപ്പെടുക. വിത്തുകൾ വളരെ ചെറുതും അനേകം ഉണ്ടായിരിക്കും. ചെറുനാരങ്ങയുടെ ആകൃതിയിൽ മാംസളമായാണ് കാകൾ കണപ്പെടുക. വിത്തുകൾ വളരെ ചെറുതും അവ അനേകം ഉണ്ടായിരിക്കും.
മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്.
ഔഷധ യോഗങ്ങൾ
മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്. ഫലവും പട്ടയും വാതരോഗത്തിന് ഒരു തിരുമ്മൽ കുഴമ്പായി ഉപയോഗിക്കുന്നു. മൂത്രശേയക്കല്ല് അഥവാ മൂത്രാശയധ്വരി മാറ്റുവാനുള്ള ഔഷധം ആയിട്ടാണ് ആയുർവേദത്തിൽ പഴയകാലത്ത് ഉപയോഗിച്ചിരുന്നത്. വൃക്ക രോഗങ്ങള്, മൂത്രാശ രോഗങ്ങൾ, വൃക്ഷണ വീക്കം, എന്നിവയ്ക്ക് നിറമാതളം ഗുണം ചെയ്യുന്നതാണ്. രോഗപ്രതിരോധശേഷിയും ദഹനവും വർദ്ധിപ്പിക്കുന്നതാണ്. കഫം, വാദം, മലബന്ധം, സന്ധിവേദന, നീര്, ഷുഗർ എന്നിവ കുറയ്ക്കുന്നതാണ്.
പ്രഭഞ്ജനവിമർദ്ദനംകുഴമ്പ്, ധന്വന്തരം ഘൃതം, ചന്ദ്രപ്രഭ ഗുളിക എന്നീ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ് നീർമാതളം.
ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണ്.നീർമരുതിൻ തൊലി ഉണക്കിപ്പൊടിച്ച് 3ഗ്രാം മുതൽ 6ഗ്രാം വരെ മൂന്നുനേരം വീതം ദിവസേന കഴിച്ചാൽ ഹൃദ്രോഗം ശമിക്കും. ഇതു നേരത്തെ പറഞ്ഞ അളവിൽ പാലിൽ കലക്കി കഴിച്ചാൽ എല്ലു പൊട്ടിയതിനു നല്ലതാണ്.
ആയുർവേദത്തിൽ അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുനാഭ്രം, രത്നാകരരസം എന്നി ഔഷധങ്ങളുടെ പ്രദാന ചേരുവയാണ്.