നിത്യവഴുതന, നിത്യക്കറി
Genus: Ipomoea
Botanical name: Ipomoea turbinata
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Mookkatthi-kkai
English: Clove bean, Purple moonflower
Malayalam: Nithya Vazhutana, Nithyavazhuthina, Nithyakariyan
നിത്യവഴുതന
അലങ്കാരത്തിനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പച്ചക്കറിയാണ് നിത്യവഴുതന (ശാസ്ത്രീയനാമം: Ipomoea turbinata). പേര് സൂചിപ്പിക്കും പോലെ നിത്യവും വിളവെടുക്കാവുന്ന പച്ചക്കറി. ഒരിക്കല്‍ നട്ടുവളർത്തിയാല്‍ ദീർഘകാലം നിത്യേന വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് ‘നിത്യവഴുതന’ എന്ന പേര് ലഭിച്ചത്. നമ്മുടെ നാട്ടില്‍ വയലറ്റ്, ഇളം പച്ച നിറങ്ങളില്‍ കാണപ്പെടുന്നു. വള്ളിപ്പടർപ്പ് പോലെയാണ് ഇതിന്റെ ചെടി വളരുന്നത്. വള്ളിയില്‍ ചെറിയ മുള്ളുകള്‍ കാണാം. കായകൾ അധികം വലിപ്പമില്ലാതെ ചെറുതായി പച്ച നിറത്തിലാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇത് മെഴുക്ക് പുരട്ടാൻ നമ്മുടെ നാട്ടില്‍ ധാരാളം ഉപയോഗിക്കുന്നുമുണ്ട്. നിത്യ വഴുതന അധികം മൂക്കുന്നതിന് മുൻപേ പറിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. വേനലിനെ അതിജീവിക്കാന്‍ ഇതിനു കഴിവുണ്ട്.
ഔഷധ യോഗങ്ങൾ
ഇതില്‍ ധാരാളം പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻസി, സൾഫർ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ പൂക്കൾ വിരിയുന്ന ഈ സസ്യത്തിന്റെ കായ്കൾക്ക് ഗ്രാമ്പുവിന്റെ ആകൃതിയാണുള്ളത്. ആരോഗ്യ സംരക്ഷണത്തിന് ഇതിലും നല്ല ഗുണങ്ങൾ ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാവുന്നതാണ്.
എല്ലുകളുടെ ആരോഗ്യത്തിനും, കൊളസ്ട്രോൾ, രക്തസമ്മർദ്ദ, പ്രമേഹത്തിന്, ഹൃദയത്തിന്റെ ആരോഗ്യം തുടങ്ങിയവക്ക് നിത്യവഴുതന ഉത്തമ ഔഷധം ആണ്.