നീരാരൽ, നാലിലക്കീര
Genus: Marsilea
Botanical name: Marsilea quadrifolia Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sunishanna, Chatuspatri
Hindi: Caupatiya, Sunsuniya
English: Four Leaf Clover, European waterclover
Malayalam: Neraral
നീരാരൽ, നാലിലക്കീര
ഒരു ബഹുവർഷ ചെടിയാണ് നാലിലക്കീര. (ശാസ്ത്രീയനാമം: Marsilea quadrifolia). നിത്യവും ആഹാരങ്ങളിൽ ശീലിക്കാവുന്ന ഒന്നാണ് നീരാരൽ അഥവാ നാലിലക്കീര. പുളിയാറിലാ ആറ് ഇല ആറുണങ്കിൽ നീരാരൽ നാലിലയായിട്ടാണ് ഉണ്ടാകുന്നത്. നമ്മുടെ വയലുകളിലും പാടശേഖരങ്ങളിലും സമൃദ്ധമായി കാണപ്പെടുന്ന ഇതിന്റെ ഔഷധ മൂല്യത്തെ പറ്റി അധികം ഒന്നും ആർക്കും അറിയില്ല. പ്രകൃതി ചികിത്സയിലെ പ്രധാന ആഹാരമാണ് നീരാരൽ. രക്തസ്രാവത്തിന്റെ വിവിധ അവസ്ഥകളിൽ ചികിത്സകന് നീരാൽ അത്യന്തം പ്രയോജനകരിയാണ്. ധാരാളം വെള്ളമുള്ള പ്രദേശങ്ങളിലാണ് നീരാരൽ കാണപ്പെടുന്നത്. ഇവ ഒന്നിച്ച് കൂട്ടമായി പടർന്നു വളർന്നു നിൽക്കുന്നത് കാണാൻ ഭംഗി തന്നെയാണ്. ഇതിന്റെ ഇല എടുത്ത് തോരൻ വെക്കാം. തണ്ട് പരമാവധി ഒഴിവാക്കിയാൽ രുചി കൂടും. നന്നായി അരിഞ്ഞെടുത്ത ആരോഗ്യപ്രദമായ ഒരു തോരൻ തയ്യാറാക്കാം.
ഔഷധ യോഗങ്ങൾ
ചുമയ്ക്കും പ്രമേഹത്തിനും കണ്ണുരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. പാമ്പുകടിയേറ്റതിനും പഴുപ്പുകളിൽ പുരട്ടുന്നതിനും ഇത് ഉപയോഗിക്കുന്നു.