നായ്തേക്ക്, നായ്ക്കുമ്പിൾ
Genus: Callicarpa
Botanical name: Callicarpa tomentosa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Priyangu, Phalini
Hindi: Priyangu, Daiya
English: Velvety Beauty Berry, American beautyberry
Malayalam: Naayththeekk, Njazhal poo, Njazhal
നായ്‌തേക്ക്, നായ്‌ക്കുമ്പിൾ
കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്ന ഒരിനം മരമാണ് നായ്‌കുമ്പിൾ (ശാസ്ത്രീയനാമം: Callicarpa tomentosa). ഉമത്തേക്ക്, തിൻപെരിവേലം, എന്നും ഈ മരം അറിയപ്പെടുന്നു. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണിത്. 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ കുറ്റിച്ചെടി തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. കഠിനമായ വരൾച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല. എന്നാൽ അതിശൈത്യം ഇതിനു താങ്ങാൻ കഴിയില്ല. ഇലകളുടെ അടിവശം വെളുത്തതും നാരുകൾ നിറഞ്ഞതുമാണ്. ഇവ എല്ലാക്കാലത്തും പൂക്കുന്ന വൃക്ഷമാണ്.
തമിഴ്‌നാട്ടിൽ നായ്‌കുമ്പിളിന്റെ മരത്തൊലി വെറ്റിലയ്ക്ക് പകരം ഉപയോഗിക്കാറുണ്ട്. അതിനാൽ തമിഴിൽ വെറ്റിലപട്ട എന്ന പേരിലാണ് നായ്‌കുമ്പിൽ അറിയപ്പെടുന്നത്.
ഔഷധ യോഗങ്ങൾ
വയറിളക്കം, സന്ധിവാതം, കത്തുന്ന സംവേദനം, അൾസർ, വിഷമുള്ള കടികൾ, മുഖത്തെ കറുപ്പ് നിറം എന്നിവയ്ക്ക് നായ്‌ക്കുമ്പിൾ പൂക്കളും പഴങ്ങളും ഉപയോഗിക്കുന്നു.
കൊതുകുകടി തടയാൻ നാടൻ ഔഷധമായി നായ്‌ക്കുമ്പിൾ ഉപയോഗിക്കുന്നു. കാലിക്കാർപ്പയിൽ നിന്ന് വേർതിരിച്ചെടുത്ത നാല് രാസവസ്തുക്കൾ പ്രാണികളെ അകറ്റുന്നവയായി പ്രവർത്തിക്കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.