Njazhuku ഞഴുക്
Genus: Leea
Botanical name: Leea indica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Chatri, Kukkurajihva
Hindi: Kukurajihva
English: Bandicoot Berry
Malayalam: Njazhuku, Njallu, Kudanjezhuku, Maniperandi
ഞഴുക്
ഭാരതത്തിലെ നിത്യഹരിത വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ഞേവ്. മലയാളത്തിൽ ഞഴുക്, ഞള്ള്, കുടഞഴുക്, മണിപ്പെരണ്ടി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Leea indica (Burm.f.) Merr എന്നാണ്. ഇത് Vitaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. 5 മീറ്റർ വരെ ഉയരം വയ്ക്കും.
ഏകദേശം എട്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. ഇതിന് വലിയ ഇലകളാണുള്ളത്. ചെറിയ പൂക്കൾ വെള്ളനിറത്തിൽ കാണപ്പെടുന്നു. കായ്കൾക്ക് വൃത്താകൃതിയാണുള്ളത്. ഇവ കുലകളായി കാണപ്പെടുന്നു. വേരുകളും ഇലകളുമാണ് ഔഷധഗുണമുള്ള ഭാഗങ്ങൾ. ഇളംകൊമ്പും തളിരിലയും കറിവയ്ക്കാൻ കൊള്ളാം, കായയും ചിലർ തിന്നാറുണ്ട്. ഇല നല്ല പച്ചിലവളമാണ്. പിത്തം, അതിസാരം, വയറിളക്കം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഔഷധമായി ഈ സസ്യത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
ഇതിന്റെ കമ്പ് ചില മരണാനന്തര ചടങ്ങുകള്‍ക്ക് (സഞ്ചയനം) ഉപയോഗിക്കാറുണ്ട്. ചിതയില്‍ നിന്ന് കൈ പൊള്ളാതെ അസ്ഥി പെറുക്കാന്‍ ഞേവിന്റെ കൊമ്പ് ഉപയോഗിക്കും. ഞെവ് പശുക്കളുടെയും ഇഷ്ട ഭക്ഷണമാണ്.
ഔഷധ യോഗങ്ങൾ
ഞാഴുക്കിൻ്റെ വേരും ഇലകളും ദഹനവ്യവസ്ഥ, വയറിളക്കം, അതിസാരം, ത്വക്ക് രോഗങ്ങൾ (തിണർപ്പ്), അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ആയുർവേദ, യുനാനി ഡോക്ടർമാരും അവരുടെ തയ്യാറെടുപ്പുകളിൽ ഞാഴുകു ഉപയോഗിക്കുന്നു. ഹെർബൽ പ്രാക്ടീഷണർമാർ ഇത് ശരീരത്തിന് “തണുപ്പിക്കുന്ന പ്രഭാവം” നൽകുന്ന പ്രകൃതിദത്ത ശീതീകരണമായി കണക്കാക്കുന്നു. വേനൽക്കാലത്ത് ദാഹം ശമിപ്പിക്കുന്ന പ്രകൃതിദത്ത ശീതീകരണങ്ങളിലൊന്നാണ് ഇത്.