Ayurvedic Medicinal Plants
velvet leaf

നല്ലകാര, കാരമാവ്

Family: Elaeocarpaceae
Genus: Elaeocarpus
Botanical name: Elaeocarpus serratus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Aravata, Chiribilva, Ciribilvah
Hindi:
English: Ceylon olive
Malayalam: Nallakara, Kara
( കാരമാവ്, നല്ലകാര, അവി, അവിൽ, പെരിങ്കാര, പെരുങ്കാര, വലിയ കാര )

നല്ലകാര

ഇലിയോകാർപ്പേസീ സസ്യകുടുംബത്തിൽപ്പെട്ട, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഇന്തോ- ചൈന തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ് അഥവാ നല്ലകാര (ശാസ്ത്രീയനാമം: Elaeocarpus serratus). ഒരുകാലത്ത് നമ്മുടെ നാട്ടിൻപുറം ധാരാളം കണ്ടുവരുന്ന ഈ മരം ഇന്ന് വിരളമാണ്. ശ്രീലങ്കയാണ് ഈ സസ്യത്തിന്റെ സ്വദേശം. ഏതാണ്ട് 18 മീറ്ററോളം ഉയരത്തിൽ വളരുന്ന സത്യമാണിത്. ഇതൊരു നിത്യഹരിത വൃക്ഷമാണ്. കൊഴിയാറാകുമ്പോൾ ഇലകൾക്ക് ചുവന്ന നിറം ആകുന്നു. വെളുത്ത പൂവുകൾ. അണ്ഡാകൃതിയിലുള്ള കായകൾ പച്ചനിറത്തിൽ മിനുസമുള്ളവയാണ്. 3-4 കുരുക്കൾ കായകൾക്കുള്ളിൽ കാണാം. ഇന്ത്യൻ ഭൂഖണ്ഡത്തിലും, ഇൻഡോ ചൈന പ്രദേശങ്ങളിലും, തെക്ക് കിഴക്കൻ ഏഷ്യയിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ് അഥവാ നല്ലകാര.

കേരളത്തിൽ അപൂർവമായി കാണപ്പെടുന്നുള്ളൂ. കൂടുതലും തെക്കൻ കേരളത്തിലാണ് ഈ ഫലവൃക്ഷ ഉള്ളത്.

കൊഴിയാറാകുമ്പോൾ ഇലകൾക്ക് ചുവന്ന നിറം ആകുന്നു. വെളുത്ത പൂവുകൾ. അണ്ഡാകൃതിയിലുള്ള കായകൾ പച്ചനിറത്തിൽ മിനുസമുള്ളവയാണ്. പഴുത്താലും കൈകൾക്ക് പച്ചനിറം ആയിരിക്കും മൃദുലമായതും മാധുര്യം ഭക്ഷിയോഗ്യമായ മാംസള പഴത്തിന് ഉള്ളില് തവിട്ട് നിർത്തുക വലിയ വിത്ത് ഉണ്ടായിരിക്കും. ഈ വിത്തിൽ നിന്നാണ് പുതിയ തൈ ഉണ്ടാകുന്നത്.

ചെറിയ മരത്തിൽ നിറയെ ഇലകളായി കാരക്ക കായ്ച്ചു നിൽക്കുന്നത് കാണാൻ നല്ല ചന്തമുള്ള കാഴ്ചയാണ്. ഒലിവ് കായുടെ നിറവും വലിപ്പവുമാണ് ഇതിനുള്ളത് ചെറിയ പുളിപ്പും മധുരവും ഇടകലർന്ന സ്വാദുള്ള ഫലമാണിത്.

ഇതിന്റെ കായ്ക്കൾ ഭക്ഷ്യയോഗ്യമാണ് ഇത് ഉപ്പ് ചേർത്ത് പുഴുങ്ങിയാണ് കഴിക്കാറുള്ളത്. അച്ചാർ ഉണ്ടാക്കാനാണ് കൂടുതലായ കായ്കൾ ഉപയോഗികാറുള്ളത്. ഉദ്യാനത്തിൽ വളർത്താവുന്നത്തും നല്ലൊരു പഴ ചെടിയായും അലങ്കാരവിക്ഷമായും ഇതിനെ കണക്കാക്കി നടാവുന്നതാണ്.

ഔഷധ യോഗങ്ങൾ

പലവിധ രോഗങ്ങളിൽ നിന്നും നൽകുന്ന ഒന്നാണ് കാരക്ക. അസിഡിറ്റി കുറയ്ക്കാൻ നല്ലതാണ്. ഇലകൾ വാത ഹരവും, വിഷഹാരവും ആണ്. നാട്ടുവൈദ്യങ്ങളിലെ വാദത്തിനിതിരായും വിഷത്തിനെതിരായും ഇലകൾ ഉപയോഗിക്കാറുണ്ട്. വയറിളക്കത്തിനെതിരായി ഉപയോഗിക്കാൻ ഉത്തമ ഔഷധമാണ്  ഈ സസ്യത്തിന്റെ കായ.  മഞ്ഞപ്പിത്തത്തിന്റെ പുറം തൊലി കഷായം വെച്ചു കുടിക്കാറുണ്ട്.