Ayurvedic Medicinal Plants
velvet leaf

Nervatti         നേർവട്ടി

Family: Dipterocarpaceae (Sal family)
Genus: Dipterocarpus
Botanical name: Dipterocarpus turbinatus
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Garjan, teli-garjan
English: Garjan
Malayalam: Nervatti Nirvatti
( നേർവട്ടി)

നേർവട്ടി

നിത്യഹരിത വനങ്ങളും അർദ്ധ നിത്യഹരിത വനങ്ങളും കാണപ്പെടുന്ന മരം ആണ് നേർവട്ടി (ശാസ്ത്രീയനാമം: Dipterocarpus turbinatus).  30-45 മീറ്റർ (98-150 അടി) വരെ ഉയരമുള്ള നിത്യഹരിത മരമാണ് നേർവട്ടി. പുറംതൊലി ചാരനിറമോ കടും തവിട്ടുനിറമോ ആണ്, രോമാവൃതമായ ശാഖകൾ ആണ് ഈ മരത്തിന്. പൂക്കൾ വെളുത്തതും പിങ്ക് കലർന്നത്തും ആണ്. സുഗന്ധമുള്ളതും ഒന്നിച്ച് 3-5 പൂക്കളും ഉണ്ടാകും. മാർച്ച് മുതൽ ഏപ്രിൽ വരെയാണ് പൂവിടുന്നത്, ജൂൺ, ജൂലൈ മാസങ്ങളിൽ കായ്ക്കുന്നു.

ഔഷധ യോഗങ്ങൾ

ഗൊണോറിയ, കുഷ്ഠം, സോറിയാസിസ്, മറ്റ് ത്വക്ക് രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഈ ചെടി പരമ്പരാഗതമായി ഉപയോഗിക്കുന്നു. ഓലിയോ-റെസിൻ അൾസർ, റിംഗ് വേം, മറ്റ് ചർമ്മരോഗങ്ങൾ എന്നിവയ്ക്കുള്ള ബാഹ്യ പ്രയോഗമായി ഉപയോഗിക്കുന്നു.