
Nirvasi നിർവ്വശി
Genus: Delphinium
Botanical name: Delphinium denudatum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Nirvisa
Hindi: Jadwar, Judwar, Nirbishi, Nirbisi, Nirvisi
English: Jadwar
Malayalam: Nirvasi
നിർവ്വശി
വംശനാശഭീഷണി നേരിടുന്ന ഹിമാലയൻ സസ്യമാണ് നിർവ്വശി (ശാസ്ത്രീയനാമം: Delphinium denudatum). ഒരു കാലത്ത് ഏറ്റവും സാധാരണമായ കണ്ടു വരുന്ന സസ്യഇനമായിരുന്നു. ചെറിയ നീല അല്ലെങ്കിൽ വയലറ്റ് പൂക്കളാണ്. പൂവ് ഇടുന്നതു ജൂൺ മുതൽ ഓഗസ്റ്റ് മാസം വരെ ആണ്. പൂക്കൾക്ക് ഏകദേശം 2.5 സെൻ്റീമീറ്റർ നീളമുണ്ട്. ഇലകൾക്ക് 5-15 സെൻ്റീമീറ്റർ വരെ നീളം ഉണ്ട്. പാകിസ്ഥാൻ മുതൽ നേപ്പാൾ വരെയുള്ള ഹിമാലയത്തിൽ 1500-2700 മീറ്റർ ഉയരത്തിലാണ് നിർവ്വശി കാണപ്പെടുന്നത്.
ഔഷധ യോഗങ്ങൾ
ഇന്ത്യയിൽ, പ്രത്യേകിച്ച് യുനാനി വൈദ്യത്തിൽ, തദ്ദേശീയ ഔഷധമായി ഉപയോഗിക്കുന്ന പ്രധാന ഔഷധങ്ങളിൽ ഒന്നാണിത്. അക്കോണൈറ്റ് വിഷബാധ, മസ്തിഷ്ക രോഗങ്ങൾ, ഫംഗസ് അണുബാധ, പൈൽസ്, പല്ലുവേദന തുടങ്ങിയ വിവിധ രോഗങ്ങൾക്ക് വേദനസംഹാരിയായും രേതസ് എന്ന നിലയിലും ചെടിയുടെ വേരുകൾ ഉപയോഗപ്രദമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.