Ayurvedic Medicinal Plants
Abutilon indicum

ഒരിതൾ താമര, പുരുഷരത്ന, രത്നപുരുഷ

Family: Violaceae (Violet family)
Genus: Hybanthus
Botanical name: Hybanthus enneaspermus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Rathnapurusha
Hindi: Ratan purush
English: Spade Flower, Pink ladies slipper
Malayalam: Orithalthamara, Orilathamati
(ഒരിതൾ താമര, പുരുഷരത്ന, രത്നപുരുഷ )

ഒരിതൾ താമര

കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏക വാർഷിക സസ്യമാണ് ഒരിതൾ താമര (ശാസ്ത്രീയനാമം: Hybanthus enneaspermus). കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏക വാർഷിക സസ്യമാണ് ഒരിതൾ താമര. ഓരിതൾ താമര, ഓരിലത്താമര എന്നിങ്ങനെ പേരുകൊണ്ട് സാമ്യമുള്ള രണ്ടുതരം സസ്യങ്ങൾ ഉണ്ട് ഇത് രണ്ടും രണ്ടാണ്. വരണ്ട കാലാവസ്ഥയിലും മഴയുള്ള കാലാവസ്ഥയിലും വളരാറുണ്ട് എങ്കിലും കൂടുതലായിട്ട് മഴയുള്ള സമയത്താണ്  ഈ സസ്യം ഉണ്ടാകുന്നത്. കേരളത്തിൽ തന്നെ എല്ലാ സ്ഥലങ്ങളിലും കാണുന്ന ഒരു ഔഷധിയാണ്. താമരശ്ശേരി ചുരത്തിൽ പാറകളിൽ ധാരാളമായിട്ട് വളരുന്നതു കണ്ടിട്ടുണ്ട്. കേരളത്തിലെ വനപ്രദേശങ്ങൾ ആതിരപ്പള്ളി മുതൽ റോഡ്സൈഡുകളിൽ ധാരാളം കാണുന്നുണ്ട്.

മനോഹരമായ ചുവപ്പ് നിറത്തിലും മജന്ത നിറത്തിലും ഒക്കെയുള്ള കുഞ്ഞു പൂക്കൾ ഒറ്റ ഒറ്റ ആയിട്ടാണ് കാണപ്പെടുന്നത്. ഇലകൾ ചെറുതും വീതി കുറഞ്ഞതും നീളമുള്ളതുമാണ്. ഇലയുടെ അഗ്രം കൂർത്തതുമാണ്. ഫലം വളരെ ചെറുതും അർത്ത ഗോളാകൃതിയിൽ ഉള്ളതാണ്. കാലവർഷത്തിന്റെ ആരംഭത്തിൽ വളരുന്ന ഓരിതൽ താമര രണ്ടു മൂന്നു മാസം കൊണ്ട് പൂത്ത് നശിച്ചു പോകാറാണ് പൊതുവേ കാണപ്പെടുന്നത്. ഒരിതൾ താമര തിരിച്ചറിയാൻ ഉപാധി അതിന്റെ പൂ തന്നെയാണ്.

ഔഷധ യോഗങ്ങൾ

ഒരിതൾ താമര പ്രധാനമായി പുരുഷ വന്ധ്യയ്ക്ക് ഉപയോഗിച്ചുവരുന്നു. പിത്തപ്രധാനമായ ബീജാണ് കുറയുന്നതിനും അവയുടെ ചലനശേഷി കുറയുന്നതിനും ഒരിതൾ താമര ഉപയോഗിച്ചു വരാറുണ്ട്. ഒരിതൾ താമരനേത്രരോഗങ്ങൾക്കും വിളർച്ച ഹീമോഗ്ലോബിൻ കുറയുന്നതിനും ശമിക്കും. പിത്തപ്രധാനമായ മൂത്രാശ രോഗങ്ങൾ ഇത് പ്രയോഗിച്ചു വരാറുണ്ട്.  ലാട വൈദ്യന്മാർ ഉപയോഗിക്കാറുണ്ട്. ഈ സസ്യത്തിന്റെ എണ്ണ എണ്ണകാച്ചി ലേപനം ചെയ്താൽ ലിംഗ ബലം, ശരീരബലം  വർദ്ധിപ്പിക്കും എന്ന സിദ്ധ വൈദ്യത്തിൽ പറയുന്നു.

ഈ സസ്യം ആയുർവേദത്തിൽ പച്ചയായിട്ടാണ് ഉപയോഗിക്കുന്നത്. സസ്യം ഉണങ്ങിപ്പോയാൽ ഔഷധ യോഗ്യമല്ല.