Ottakamullu ഒട്ടകമുള്ള്
Genus: Alhagi
Botanical name: Alhagi pseudalhagi
PLANT NAME IN DIFFERENT LANGUAGES
Sanskrit: Yawasa, Yavasaka, Yaasa-Sharkaraa
Hindi: Bharbharra
English: Camel Thorn
Malayalam: Ottakamullu, Ottakacheti
ഒട്ടകമുള്ള്
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് ഒട്ടകമുള്ള്. (ശാസ്ത്രീയനാമം: Alhagi maurorum). മധ്യധരണ്യാഴി മുതൽ റഷ്യ വരെയുള്ള സ്ഥലമാണ് ഇതിന്റെ ജന്മദേശം. 6 അടിയോളം വലിപ്പം വയ്ക്കുന്ന വലിയകിഴങ്ങിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാവുന്നത്. 20 അടി ദൂരെ നിന്നുപോലും തൈകൾ മുളയ്ക്കാറുണ്ട്. ഉത്തരേന്ത്യയിലെ മരുപ്രദേശങ്ങളിൽ ധാരാളമായി കാണാറുണ്ട്. തടിയിൽ നിന്നും കിട്ടുന്ന പശ യാസശർക്കര എന്ന് അറിയപ്പെടുന്നു. പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
വിവിധ പരമ്പരാഗത ഉപയോഗങ്ങളുടെ ആയുർവേദത്തിൽ സ്ഥാനം പിടിക്കുന്ന ഒരു സസ്യമാണ് ഒട്ടകം മുള്ള്. ദഹനത്തിനും ശ്വാസകോശ, കരൾ രോഗങ്ങൾ, ആർത്തവ ചക്രം ക്രമീകരിക്കുക, മൂത്രാശയ തകരാറുകൾ, ചർമ്മ രോഗങ്ങൾ, ശരീരഭാരം നിയന്ത്രിക്കൽ, ആസ്ത്മ, പനി, മൂലക്കുരു, തലവേദന, വാതം, രക്തസ്രാവം തുടങ്ങിയവയ്ക്ക് ഒട്ടകമുള്ള ചേർത്ത് ഔഷധങ്ങൾ ഉപയോഗിക്കുന്നു.
ആയുർവേദത്തിൽ ഒട്ടകമുള്ള് ഉപയോഗിച്ചു നിർമിക്കുന്ന ഔഷദങ്ങൾ
പർപ്പതാകാരിഷ്ടം, ചന്ദനാദി കഷായം, ദേവദാർവാദി കഷായ, മഹാതിക്തം കഷായം, കണ്ടകരി അവലേഹ മഹാ വിഷഗർഭ തൈലം.
ഔഷധ ആവശ്യങ്ങൾക്കായി ഒട്ടക മുള്ളോ മറ്റേതെങ്കിലും സസ്യമോ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു യോഗ്യതയുള്ള ആയുർവേദ പ്രാക്ടീഷണർ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടുക.