പ്ലാവ്, പിലാവ്
Botanical name: Artocarpus heterophyllus Lam
PLANT NAME IN DIFFERENT LANGUAGES
Sanskrit: Panasa
English: Jackfruit tree.
Hindi: Kathal, kata-hal
Malayalam: Plavu
പ്ലാവ്
കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട് (ശാസ്ത്രീയനാമം : Artocarpus heterophyllus). ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും.
വണ്ണമുള്ള തടിയും നിബിഡമായ ഇലച്ചാർത്തുമുള്ള നിത്യഹരിതമരമാണ് പ്ലാവ്. 10-20 മീറ്റർ ഉയരത്തിൽ വളരുന്ന ഈ മരം തായ്ത്തടിക്ക് 80 സെമീ വരെ വണ്ണം കാണാം. ഇതിന്റെ പട്ടയ്ക്ക് ഇളംചുവപ്പ് കലർന്ന ബ്രൗൺ നിറമാണ്. മുറിവേൽപ്പിച്ചാൽ പാൽ നിറത്തിൽ നീരൊലിപ്പ് കാണാം. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ വർത്തുളമായി ഏകാന്തരന്യാസ രീതിയിൽ വിന്യസിച്ചവയാണ്.
കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. 2018 മാർച്ച്ൽ ഇതു പ്രഖ്യാപിച്ചത്. ഭക്ഷ്യ ദൗർബല്യമുള്ള കാലങ്ങളിൽ കേരളീയരുടെ ജീവൻ നിലനിർത്തിയ കല്പവർഷം ആയിരുന്നു പ്ലാവ്. ചക്കയുടെ കൂഞ്ഞിലും ചവണിയും പോലും ക്ഷാമകാലങ്ങളിൽ ഭക്ഷണമായി ജനങ്ങൾ ഉപയോഗിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും കൂടുതൽ പ്ലാവുകൾ ഉള്ളത് ബംഗ്ലാദേശിലാണ്. അവിടെ ചക്കയെ ദേശീയ ഫലമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പ്ലാവുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനം ആണുള്ളത്. ആഫ്രിക്കയിൽ പ്ലാവിനെ ഒരു കാട്ടുമരമാണ് കണക്കാക്കപ്പെടുന്നത്. നെയ്യും, തേനും, തേങ്ങയും, എള്ളും, പ്ലാവിന്റെ വിറകും കൂടി കത്തിയുണ്ടാക്കുന്ന പുക അന്തരീക്ഷ അണുവിമുക്തമാകുമെന്നു പറയപ്പെടുന്നു. പ്ലാവിന്റെ ചുവട്ടിൽ കൃഷി ചെയ്യുന്ന ഇഞ്ചിയോ മഞ്ഞളോ എന്തുതന്നെയാണെങ്കിലും പോഷക ഗുണവും ഔഷധഗുണവും വർദ്ധിക്കുന്നതാണ്. കാതലിന് മഞ്ഞനിറമാണ് കാതലിനു ചുറ്റും എന്നാൽ തൊലിക്ക് കീഴിലുള്ള ഭാഗം ഉറപ്പ് കുറവാണ് ഈ ഭാഗത്തിന് വെള്ള എന്നാണ് വിളിക്കുന്നത്. അതിന് വെള്ളം നിറവുമായിരിക്കും.
മോണേഷ്യസ് (ഒരേ ചെടിയിൽ പെൺപൂവും ആൺ പൂവും ഉണ്ടാകുന്ന ചെടികൾ) ആയ ഈ മരത്തിന്റെ പുഷ്പവൃന്ദങ്ങൾ തായ്ത്തടിയിലോ വണ്ണമുള്ള കൊമ്പുകളിലോ ഞെട്ടുകളിലാണ് ഉണ്ടാകുന്നത്. പെൺപുഷ്പത്തിന്റ ഞെട്ടുകൾ വണ്ണം കൂടിയിരിക്കും. അവയ്ക്കുള്ളിൽ അണ്ഡാശയം ഉണ്ടായിരിക്കും. അത് ആ പൂവാണ് ചക്കയായിട്ട് മാറുന്നത്. ആൺപൂവാണ് രോമിലോവോം ഞെട്ടുകൾ വണ്ണം കുറഞ്ഞതും ആയിരിക്കും. പുഷ്പിച്ച ശേഷം പൊഴിഞ്ഞു പോകും.
ഔഷധ യോഗങ്ങൾ
ക്യാൻസറിന് പ്രതിരോധശക്തി ഉണ്ടാക്കും പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. ചക്കക്കുരു ഹൃദയത്തിന്റെ ആരോഗ്യത്തെയും എല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു. പനിക്കും, മുറിവുകൾക്കും, ത്വക്ക് രോഗങ്ങൾക്കും, കുരുക്കൾക്കും പ്ലാവില നല്ലതാണ്. കൂടാതെ വിഷ ചികിത്സയിൽ പഴുതാര കടിച്ചു ഉണ്ടാകുന്ന ചികിത്സയ്ക്ക് പ്ലാവിലയുടെ ഞെട്ട് ഉപയോഗിക്കുന്നു. പ്ലാവിന്റെ പേര് വയറിളക്കത്തിനും അലർജിക്കും ത്വക്ക് രോഗങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. വേരിൻറ്റെ കഷായം അതിസാരം ശമിപ്പിക്കുന്നതാണ്.