പിച്ചകം, പിച്ചി, പിച്ചക മുല്ല
Botanical name: Jasminum grandiflorum Lin
PLANT NAME IN DIFFERENT LANGUAGES
Sanskrit: Malati, Jati
English: Spanish jasmine, Catalonian jasmine
Hindi: Jati
Malayalam: Pichakam
പിച്ചകം, പിച്ചി
ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം മുല്ലയാണ് പിച്ചി അഥവാ പിച്ചകം (ശാസ്ത്രീയനാമം : Jasminum grandiflorum). ദക്ഷിണ ഏഷ്യയാണ് പിച്ചകത്തിന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത്. ഹിമാലയം ഉത്തർപ്രദേശ് രാജപ്പട്ടണം തെക്കൻ കേരളത്തിലെ കാർഡുകൾ തുടങ്ങിയ കാടുകളിൽ പിച്ചകം സ്വാഭാവികമായി വളരുന്നു.
ഇന്ത്യയിൽ ഉടനീളം വീട്ടുമുറ്റത്തും തോട്ടങ്ങളിലും പിച്ചകം നട്ടുപിടിപ്പിക്കുന്നുണ്ട്. ബലമുള്ള വള്ളികളുള്ള ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് പിച്ചകം. മറ്റു സസ്യങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന പിച്ചി 2 മുതൽ 4 വരെ മീറ്റർ ഉയരത്തിൽ വളരുന്നു.ഇവ ഇലകൾ പൊഴിയുകയും പിന്നീടു തളിർക്കുകയും ചെയ്യുന്ന ഇനം കുറ്റിച്ചെടിയാണ്. ഒരു തണ്ടിൽ 5 മുതൽ 11 വരെ ഇലകൾ വളരുന്നു. 5 മുതൽ 12 വരെ സെന്റീമീറ്റർ വലിപ്പമുള്ള കടും പച്ച നിറത്തിലുള്ള ഇലകൾ വിപരീതദിശയിലാണ് വളരുന്നത്. പൂക്കളുടെ അടിഭാഗം 13 മുതൽ 25 വരെ മില്ലീമീറ്റർ വിസ്താരമുള്ളവയാണ്. വെള്ളനിറത്തിലുള്ള പൂക്കളിൽ അഞ്ച് ഇതളുകളാണുള്ളത്. ഇവയ്ക്ക് 13 മുതൽ 22 വരെ മില്ലീമീറ്റർ വലിപ്പമുണ്ടാകും. ഹൃദ്യമാർന്ന സുഗന്ധമുള്ളവയാണ് പൂക്കൾ. മഴ കുറഞ്ഞ കാലാവസ്ഥയിൽ വൻതോതിൽ പൂക്കൾ ഉണ്ടാകുന്നു.
മുല്ല ചെടിയിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ വള്ളികൾ കൂടുതൽ നീളത്തിലും ഇലകൾ ചെറുതുമാണ്. അതുപോലെ ഇതിന്റെ മൊട്ടു മുല്ലയെ അപേഷിച്ച് കൂർത്തും, ഇതളുകൾ ചെറുതുമാണ്. മുല്ലപ്പൂവിനെ പോലെ പിച്ചിപ്പൂവും വളരെ സുഗന്ധം ഉള്ളവയാണ്.
ഔഷധ യോഗങ്ങൾ
പിച്ചകം സമൂലoമാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. രക്തശുദ്ധി ഉണ്ടാക്കുന്നു. വ്രണവിരോപണശേഷിയുണ്ട്. ലൈംഗിക ശക്തി വർധിപ്പിക്കുന്നു. സ്ത്രീകളിൽ ആർത്തവം തടസ്സമില്ലാതെയാകാൻ സഹായിക്കുന്നു. മുലപ്പാൽ വറ്റിക്കുന്നു. ഉദരകൃമിയെ നശിപ്പിക്കുന്നു. വിഷചികിത്സയിൽ അണലി കടിച്ചു മൂക്കിൽ നിന്നു വായിൽ നിന്നും രക്‌തം വരുന്നതിനു ഔഷധ കുട്ടിന്റ പ്രദാന ചെരുവി ആണ്.