പേരാൽ
Genus: Ficus
Binomial name : Ficus benghalensis Lin
PLANT NAME IN DIFFERENT LANGUAGE
Sanskrit: Vat
English: Banyan Tree
Hindi: Barh, Bargad
Malayalam: Peral
പേരാൽ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. (ശാസ്ത്രീയനാമം: Ficus benghalensis). ഇന്ത്യയുടെ ദേശീയ വൃക്ഷമാണ് പേരാൽ. കടുത്ത ചൂടിൽ പക്ഷിമൃഗാദികൾക്ക് അഭയം നൽകുന്ന പേരാൽ ഇന്ത്യൻ സംസ്ഥാനത്തിന് ഒരു ഭാഗമായി തന്നെ കരുതപ്പെടുന്നു. എല്ലാ വഴിവക്കലും ഗ്രാമങ്ങളിലും പേരാൽ നട്ടുവളർത്താറുണ്ട്. 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്. പ്ലവിലകളോട് നല്ല സാമ്യമുണ്ട്. വരൾച്ചയുള്ള സ്ഥലത്തു വളരുന്ന പേരാലിന്റെ ഇല മുഴുവൻ ഡിസംബർ-ജനുവരി മാസങ്ങളിൽ പൊഴിയും. പുതിയ ഇലകൾ പെട്ടെന്നു തന്നെയുണ്ടാവും. ജനുവരി മുതൽ മാർച്ചുവരെയാണു പൂക്കാലം. പൂക്കളെല്ലാം ചെറുതാണ്. ഞെട്ടില്ല. ആൺപൂവും പെൺപൂവും വേവ്വേറെയാണ്. പക്ഷികൾ വിസർജ്ജിക്കുന്ന വിത്തുകൾക്ക് മുളയ്ക്കാനുള്ള് ശേഷി കൂടുതലുണ്ട് , വിത്ത് വാഹക്കാരിൽ പ്രധാനി മൈന ആണ്.
പേരാൽ നല്ല തണൽ മരമാണ്. ഗ്രാമാതിർത്തിയിൽ വച്ചുപിടിപ്പിക്കണമെന്ന് മനുസ്മൃതിയിൽ കാണുന്നു. ജലദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വരാഹമിഹിരൻ ബൃഹൽസംഹിതയിൽ പറഞ്ഞിട്ടുണ്ട്.
തടിക്ക് മങ്ങിയ വെള്ളനിറമാണ്. കടുപ്പവുമുണ്ട്. നന്നായി ഉണങ്ങിയ തടി ഫർണിച്ചറിന് കൊള്ളാം. വെള്ളത്തിൽ ദീർഘകാലം കേടുകൂടാതെ കിടക്കുന്നതുകൊണ്ട് കിണറിന് അടിയിൽ പാകാൻ ഉപയോഗിക്കുന്നു. മണ്ണൊലിപ്പു തടയാനും പേപ്പർ പൾപ്പുണ്ടാക്കാനും കാലിത്തീറ്റയ്ക്കായും എല്ലാം പേരാലിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു. ആൽമരങ്ങൾ മുറിച്ചുമാറ്റുനത് വരൾച്ചയുടെ കാഠിന്യം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
നാൽപ്പാമരത്തി പെട്ടതാണ് പേരാൽ.
കൃഷ്ണനാൽ പേരാലിന്റെ ഒരു ചെറിയ വകഭേദം. ഇലകൾ കുമ്പിളുകൂട്ടിയതുപോലിരിക്കും.
ഔഷധ യോഗങ്ങൾ
വേര്, തൊലി, ഇലകൾ, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു. പേരാലിന്റെ തൊലിയിൽ ടാനിനും ഔഷധാംശവുമുണ്ട്. തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. വായവമൂലത്തിന്റെ അഗ്രഭാഗം കഠിനമായ ഛർദ്ദിക്കും ഗുഹ്യരോഗത്തിനും നല്ലതാണ്. ത്വക് രോഗങ്ങൾക്കും വയറിളക്കത്തിനും പ്രമേഹത്തിനും അൾസറിനും അലർജിക്കുമെല്ലാം പേരാൽ ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. വായവമൂലത്തിന്റെ അഗ്രഭാഗം കഠിനമായ ഛർദ്ദിക്കും ഗുഹ്യരോഗത്തിനും നല്ലതാണ്. ത്വക് രോഗങ്ങൾക്കും വയറിളക്കത്തിനും പ്രമേഹത്തിനും അൾസറിനും അലർജിക്കുമെല്ലാം പേരാൽ ഔഷധമായി ഉപയോഗിക്കുന്നു.
നാൽപാമരം : അത്തി, ഇത്തി, അരയാൽ, പേരാൽ
(ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്)