
പൂവരശ്, പൂപരിത്തി
Genus: Thespesia
Botanical name: Thespesia populnea (Linn.) Soland ex Correa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Haripuccha, Gardabhanda, Parisha, Kamandalu
English: Portia tree, Umbrella tree
Hindi: Parasapipal
Malayalam: Poovarasu, Chelantipatta, Pooparutti
പൂവരശ്
കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഒരു ചെറു വൃക്ഷമാണ് പൂവരശ്ശ് (ശാസ്ത്രീയനാമം : Thespesia Populnea). ഉഷ്ണ മേഖല രാജ്യങ്ങളിൽ എല്ലാം വളരുന്ന ഇടത്തരം മരമാണിത്. തമിഴ്നാട്ടിൽ പൂവരശ് മരങ്ങൾ ധാരാളം കാണാൻ പറ്റും. കേരളത്തിൽ തീരദേശ സ്ഥലങ്ങളിൽ ധാരാളം വളരുന്നുണ്ട്. കണ്ടൽ കൂട്ടാളിയായ ഈ വൃക്ഷം പാതയോരങ്ങളിൽ കാണാറുണ്ട്. ശുദ്ധജല മേഖലയിൽ വളരാൻ ഇഷ്ടപ്പെടുന്ന ഈ മരം ജലശുദ്ധിക്ക് അത്യുത്തമാണ്. മണ്ണൊലിപ്പ് തടയുന്നതിനും കാറ്റിന്റെ കെടുതികളെയും വെള്ളത്തിന്റെ കുത്തൊഴുക്കിനെയും തടയുന്നതിനും പൂവരശ് വഹിക്കുന്ന പങ്ക് വലുതാണ്. പൂവരശ്ന് മണ്ണിലെ ഉപ്പിന്റെ അംശത്തെ അതിജീവിക്കാനുള്ള കഴിവുണ്ട്. തീരദേശങ്ങളിൽ വീശി അടിക്കുന്ന കാറ്റിന്റെ വേഗത നിയന്ത്രിക്കാനും ഈ സസ്യം തീരദേശങ്ങളിൽ നട്ടുവളർത്താറുണ്ട്.
മിക്ക മാസങ്ങളിലും പൂവ് ഉണ്ടാവുമെങ്കിലും മാർച്ച് തുടങ്ങി ജൂൺ വരെയുള്ള മാസങ്ങളാണ് പ്രധാന പൂക്കാലം. പൂക്കൾ ഒറ്റയായ ചെറുകുലകളായോ കാണപ്പെടും. പൂക്കൾ ആദ്യം മഞ്ഞനിറത്തിലും പൊഴിയാറാകുമ്പോൾ റോസ് നിറത്തിലും കാണപ്പെടുന്നു.
ഈ മരത്തിന്റെ തടി ചിതലുകളുടെ ആക്രമണത്തെ ഒരു പരിധിവരെ തടുക്കുന്നു. ഈ മരത്തിന്റെ വെള്ളനിറത്തിലുള്ള തടിയുടെ പുറം ഭാഗം പോലും മരത്തെ നശിപ്പിക്കുന്ന ചെറുജീവികളുടെ പ്രവർത്തനം ചെറുക്കൻ കഴിവുള്ളതാണ്. പല രാജ്യക്കാരും ഈട്ടി മരത്തിന്റെ സ്ഥാനമാണ് പൂവരവിന് നൽകിയിട്ടുള്ളത്. നല്ല കടുപ്പമുള്ള തടിയായതിനാൽ തോക്കിന്റെ പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കുട പോലെ വിരിഞ്ഞുനിൽക്കുന്ന വൃക്ഷങ്ങൾ നല്ല തണൽ നൽകുന്നതുമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്.
ഔഷധ യോഗങ്ങൾ
ആയുർവേദത്തിലും നാട്ടു ചികിത്സയിലും പ്രധാന ഔഷധമാണ് പൂവരശ്. പൂവരശിന്റെ വേര്, തൊലി, ഇല, പൂവ്, വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. തടിയിൽ ഉണ്ടാകുന്ന കറിയും ഔഷധമായി ഉപയോഗിക്കാറുണ്ട്.
ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് പൂവരശ്. പലരാജ്യങ്ങളിലും പൂവരശിന്റെ ഇളംഇലയും പൂവും ഭക്ഷണമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും.