Ayurvedic Medicinal Plants

പാണൽ, കുറ്റിപ്പാണൽ
Botanical name: Glycosmis pentaphylla
PLANT NAME IN DIFFERENT LANGUAGES
Sanskrit: Asvasakhota, Kupil
English: Ban Nimbu
Hindi: Potali, Girgiti
Malayalam: Panal, Kuttippanal
പാണൽ, കുറ്റിപ്പാണൽ
കേരളത്തിൽ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടിയാണ് പാണൽ (ശാസ്ത്രീയനാമം: Glycosmis pentaphylla). പലപ്പോഴും കൂട്ടം ആയിട്ടാണ് വളരുക. പാണൽ രണ്ട് മീറ്റർ വരെ പരമാവധി ഉയരം വെക്കാറുണ്ട്. ഇളുപ്പമുള്ള തണ്ടിന് പച്ച നിറമാണ് മൂക്കുമ്പോൾ അത് തവിട്ട് നിറമായി മാറും. വളരെ ചെറിയപൂക്കൾ ഇലയിടുക്കിൽ കൂട്ടമായി കാണുന്നു. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്. പൂക്കൾക്ക് വെള്ള നിറമാണ്. ഉരുണ്ട വെളുത്ത കായകളാണ് ഉണ്ടാവുക. പഴുക്കുമ്പോൾ ഇളം റോസ് നിറമായി മാറും. പാതയോരങ്ങളിൽ ഏതു വേനലിലും തഴച്ചു വളർന്നു നിൽക്കുന്ന കുറ്റിച്ചെടി ആണ് പാണൽ. ഇതിന്റെ പഴങ്ങൾ ഭക്ഷിക്കാവുന്നതാണ്. നാട്ടിൻ പുറങ്ങളിൽ, കണ്ണു കിട്ടാതിരിക്കാൻ പാണൽ ഇല കെട്ടിത്തൂക്കിയിടുന്ന പതിവുണ്ട്.
ഔഷധ യോഗങ്ങൾ
എലി വിഷ ചികിത്സയിൽ, പ്രസവശേഷം സ്ത്രീകളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്നു. കഠിനമായ തലവേദനയ്ക്ക് പഴുതാര കടിക്കുന്നതിന് എന്നിവയെല്ലാം ഉത്തമമാണ്. ആദിവാസി ചികിത്സയിൽ പാണലിലെ പഴം ശരീര വേദനയ്ക്ക് ക്യാൻസർനും ഉപയോഗിക്കാറുണ്ട്.
അണുനാശക സ്വഭാവം ഉള്ള സസ്യമാണ് പാണൽ. വായുവിൽ കൂടെ പകരുന്ന രോഗാണുക്കളെ ചെറുക്കാൻ കഴിവുണ്ട്. പാണലിന്റെ ഇല പൊകക്കുന്നതൊക്കെ സാധാരണയായി വീടുകളിൽ ചെയ്യുന്ന കാര്യമാണ്.
പാണൽന്റെ ഇലയുടെ സത്ത് പതിവായിട്ട് ഉപയോഗിച്ചു കഴിഞ്ഞാൽ കരൾ വീക്കം മാറും. ശരീരത്തിൽ ഉണ്ടാകുന്ന മുഴകൾ മാറുന്നതിന് പാണൽന്റെ വേരും ഇലയും അരച്ച് പുരട്ടുന്നത് ഉത്തമമാണ് (പതിവായി ചെയ്യണം).