Ayurvedic Medicinal Plants

Abutilon indicum

പതിമുകം, കുചന്ദനം

Family: Caesalpiniaceae
Genus: Caesalpinia
Botanical name: Caesalpinia sappan Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: uchandana, Lohita, Patanga, Ranjana, Patranga
English: Japan wood, Sappan wood, Brazil wood
Hindi: Patamg, Bakam
Malayalam: Pathimugam, Chappgam
( പതിമുകം, പതിമുഖം, ചപ്പങ്ങം, കുചന്ദനം )

പതിമുകം, കുചന്ദനം

രക്തചന്ദനത്തിന്റെ ഗുണമുള്ള ഒരു സസ്യമാണ് പതിമുഖം അഥവാ കുചന്ദനം ശാസ്ത്രീയനാമം (Ceasalpinia sappan). അതുകൊണ്ടാണ് ഈ സസ്യത്തെ കുജന്തനം എന്ന് പേര് വിളിക്കുന്നത്. രക്തചന്ദനത്തിന് പകരം ആയുർവേദത്തിൽ ഈ സസ്യത്തെ ഉപയോഗിക്കാൻ വിധിയുണ്ട്. ഹിമാലയം പ്രദേശങ്ങളിൽ 900 മുതൽ 2300 മീറ്റർ ഉയരം വരെ ചപ്പങ്ങം സ്വാഭാവികമായി വളരുന്നു.

10 മീറ്റർ ഉയർത്തിൽ വരെ പതിമുഖം മുളകാറുണ്ട്. ഇവയെ നിറയെ മുള്ളുകൾ ഉണ്ടായിരിക്കും. കാതലിന് ചുമപ്പ് നിറം ആയിരിക്കും. പുഷ്പങ്ങൾ കൂട്ടമായിട്ടാണ് ഉണ്ടാകുന്നത്. ശിഖരത്തിന്റെ അഗ്രഭാഗങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ആണ് പുഷ്പിക്കുന്നത്. പതിമുഖത്തിന്റെ കാതലിൽ നിന്നും ചുമപ്പു നിറത്തിലുള്ള ചായം  ഉണ്ടാക്കിയെടുക്കാറുണ്ട് ( ഈ ചായം മദ്യത്തിന് കളർ കൊടുക്കാറുണ്ട്). കുചന്ദനം പൂവ് കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ  ഫേസ് പൗഡറിന് ഉപയോഗിക്കുന്നുണ്ട്. പൂവിന്റെ ശേഖരണത്തിനുള്ള ബുദ്ധിമുട്ടു കാരണം നിലവിൽ ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്ന് പറയപ്പെടുന്നു.

ഔഷധ യോഗങ്ങൾ

കാതൽ, പൂവ്, വേര് എന്നിവ ഔഷധ യോഗ്യമാണ്. ഹൃദയാരോഗ്യം, പ്രതിരോധശേഷി, ഉറക്കം, കിഡ്നി ആരോഗ്യം എന്നിവ വർദ്ധിപ്പിക്കുന്നതാണ്. പ്രമേഹം, കാൻസർ, കൊളസ്ട്രോള്, ദഹനക്കേട്, അസിഡിറ്റി, മലബന്ധം, ശരീരദാഹം, വേദന, പിത്തം, കഫം, ചർമ്മ രോഗങ്ങൾ, ചുട്ടു നീറ്റിൽ, ഗർഭാശയ രോഗങ്ങൾ, അതിസാരം എന്നിവയൊക്കെ ശമിപ്പിക്കുന്നതാണ്. ശരീരത്തെ തണുപ്പിക്കുന്നതിനും ദാഹം ശമനത്തിനും ഉപയോഗിക്കുന്നതാണ്.

ചപ്പങ്ങം ചേരുന്ന ചില പ്രധാന ഔഷധങ്ങള്‍. സുദര്‍ശന ചൂര്‍ണ്ണം, ദര്‍വാദിഘൃതം, ബൃഹത്‍ ശ്യാമാഘൃതം.