Ayurvedic Medicinal Plants

Abutilon indicum

പാണകിഴങ്ങ്, കിരീടപ്പന്നൽ

Family: Polypodiaceae
Genus: Drynaria
Botanical name: Drynaria quercifolia (Linn.) J. Smith.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Aswakatri
English: Basket ferns, Wood fern
Hindi: Asvakatri, Katikapan
Malayalam: Pannakizhangu, Matilpanna, Pannikizangu
( പാണകിഴങ്ങ്, കിരീടപ്പന്നൽ, ആട്ടുംകാൽ കിഴങ്ങ്, ആട്ടുകാൽ കിഴങ്ങ്, പടന്നൽ, പന്ന, തുടീംപാളകിഴങ്ങ്, തുടിമ്പാളക്കിഴങ്ങ് )

പാണകിഴങ്ങ്, കിരീടപ്പന്നൽ

കൊട്ടപ്പന്നൽ വിഭാഗത്തിലെ ഒരു പന്നൽച്ചെടിയാണ് കിരീടപ്പന്നൽ. (ശാസ്ത്രീയനാമം: Drynaria quercifolia). രോമാവൃതമായ കിഴങ്ങ് ആട്ടുകാലിനെ അനുസ്മരിപ്പിക്കുന്നത് കാരണം ആണ് ഈ സസ്യത്തിന്റെ കിഴങ്ങിനെ ആട്ടുകാല് എന്ന് പേരുവന്നത്. ഒരു കായകൽപ്പ മൂലികയാണിത്. ശരീരത്തെ ജരാനരകൾ ബാധിക്കാതെയും കാരിരുമ്പിന്റെ കരുത്തോടെയും നിലനിർത്താൻ ഈ വേരിന് സാധിക്കും. ഇരുമ്പിനെ തങ്കമാക്കാൻ ഇതിന് കഴിവുണ്ട് എന്നും പറയപ്പെട്ടിരുന്നു.

ഇന്ത്യയിൽ ഉടനീളം പഴയ പാറക്കെട്ടുകളിലും മതിലുകളിലും ഒക്കെ വളരുന്ന സസ്യമാണ്  ഇത്. കേരളത്തിൽ ധാരാളം വളരുന്നു. ജലാശയം നിൽകുന്ന പാറപ്പുറങ്ങളിലും ചുമരുകളിലും ഇത് കണ്ടുവരുന്നുണ്ട്. ആടിന്റെ കാൽ പോലെ രോമാവൃതമായ കിഴങ്ങ് ഈ സസ്യത്തിനുണ്ട്. കിഴങ്ങുകൾ മൂടി ഉണങ്ങിയ ഇലകൾ പോലെയുള്ള കവചങ്ങൾ ഉണ്ടാകും.

ഔഷധ യോഗങ്ങൾ

കിഴങ്ങാണ് ഔഷധ യോഗ്യമായ ഭാഗം. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും മരുന്നായി ഈ കിഴങ്ങ് ഉപയോഗിക്കുന്നുണ്ട്. ആയുർവേദ വിധിപ്രകാരം ശോധകര, വാതഹര, സന്ധ്യവാത ഹര രുദ്രാധിഹര എന്നീ ഗുണങ്ങൾ ഉള്ളതാണ് ഈ കിഴങ്ങ്.  വാതം, പിത്തം, വീക്കം, അണുബാധ, ടൈഫോയിഡ്, ചുമ്മാ, സന്നിവാദം, തലവേദന, വയറിളക്കം, മൈഗ്രീൻ, മുട്ടുവേദന, പെടലി വേദന, നടുവേദന, ശരീരവേദന, സന്ധിവേദന എന്നിവയെ ശമിപ്പിക്കുന്നതാണ്. രോഗപ്രതിരോധശേഷിയും ചെറുപ്പമാകിലും ദേഹപുഷ്ടിയും വർദ്ധിപ്പിക്കുന്നതാണ്. ഈ കിഴങ്ങിന്റെ സൂപ്പ് ആട്ടിൻ സൂപ്പിനേക്കാൾ പതിൽ മടങ്ങ് ഫലമുള്ളതാണ്.