Ayurvedic Medicinal Plants

Abutilon indicum

പൊന്നാരിവീരൻ, ഊളൻ തകര

Family: Euphorbiaceae
Botanical name: Senna Occidentalis.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kasamarda, Arimarda, Kasari
English: Coffee Senna, Negro coffee, Stinking weed, Foetid Cassia
Hindi: Kasaundi, Barikasaundi, kasond ,chakunda
Malayalam: Ponnaveeram, Kasamarda, Ponnariveeran
( പൊന്നാരിവീരൻ, ഊളൻ തകര, പൊന്നാവീരം, സൂചിതകര, പേയ് തകര, പൊന്നാവീരം )

ഊളൻ തകര

ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു സസ്യമാണ് ഊളൻ തകര അഥവാ പൊന്നാരി വീരൻ. ചതിപ്പുകളിലും പുഴയോരത്തും വഴിയോരത്തും എല്ലാം ധാരാളമായി ഇത് കണ്ടുവരുന്നു. ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണിത്. ഇതിന്റെ ഇല തിരുമിയാൽ ദുർഗന്ധം ഉണ്ടാകും. ഇതിന്റെ ഇലയും വേരും വിത്തും തൊലിയും എല്ലാം ഔഷധമായി ഉപയോഗിക്കാറുണ്ട്. ശീമ കൊന്നയുടെ ഇല പോലുള്ള ഇലയും കൊന്നപ്പൂ പോലുള്ള പൂവും മൂന്ന് നാല് ഇഞ്ച് വരെ നീളം വയ്ക്കുന്ന പയറും ഉണ്ടാകുന്ന ഒരു ചെടിയാണിത്. ഇതിന്റെ വേര് പുറം കറുത്തതും ഉള്ളിൽ മഞ്ഞയും ആയിരിക്കും. കറുത്ത പുറംഭാഗം പെട്ടെന്ന് പൊളിഞ്ഞു പോകുന്നതായിരിക്കും. ഇതൊരു കളയാണെങ്കിലും തെലുങ്കാന യുടെ സംസ്ഥാന പൂവാണ്.

തകര പ്രധാനമായും നാലിനമാണ് ഉള്ളത് ചെറുതകര, ആന തകര, ഊളൻ തകര, കരിന്തകര. ഈ സസ്യത്തിന്റെ വിത്ത് വറുത്തുപൊടിച്ച് കാപ്പിപ്പൊടിക്ക് പകരം ഉപയോഗിക്കാറുണ്ട്. ഈ പൊടിയിൽ പക്ഷെ കഫീൻ അടങ്ങിയിട്ടില്ല. കാപ്പിപ്പൊടിയിൽ മായം ചേർക്കാനും ഊളൻ തകര വറുത്തത് ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

പൊന്നാം വീരത്തിന്റെ ഇല രുചിപ്രദവും വീര്യവർത്തകവും ആണ്. കാസം, വിഷം, രക്തദോഷം ഇവയെ ശമിപ്പിക്കുന്നതാണ്. മൂത്ര തടസ്സത്തിനും അതുപോലെതന്നെ ത്വക്കിലെ ശർക്കങ്ങൾ പോലെയുള്ള രോഗങ്ങൾക്കും ഈ സസ്യം ഉപയോഗിക്കാറുണ്ട്. മലവിസർജ്ജനം സാധാരണ നിലയിലാക്കാൻ ഈ സസ്യം പരമ്പരാഗതമായി ഉപയോഗിക്കുന്നു. വില്ലൻ ചുമ, ഹൃദയാഘാതം, ഹൃദ്രോഗം എന്നിവയുടെ ചികിത്സയിലും വിത്തുകൾ ഗുണം ചെയ്യും.