Ayurvedic Medicinal Plants

Abutilon indicum

പഴുതാരക്കൊല്ലി

Family: Polygonaceae (Knotweed family)
Genus: Homalocladium
Botanical name: Homalocladium platycladum
PLANT NAME IN DIFFERENT LANGUAGES
Sanskrit:
English: Centipede Plant, Tapeworm Plant, Ribbon Bush
Hindi:
Malayalam: Panamadaki, Pazutarachadi
( പഴുതാരകൊല്ലി, പഴുതാരക്കൊല്ലി, പഴുതാരവല്ലി, പഴുതാരവാലി, ചൊറിയൻപുല്ല്, പഴുതാരച്ചെടി, നായ്പല്ലി)

പഴുതാരക്കൊല്ലി

പഴുതാരയോട് സാമ്യം ഉണ്ടായതുകൊണ്ടാണ് ഇതിനെ പഴുതാരക്കൊല്ലി എന്ന് പേര് വരാൻ കാരണം (ശാസ്ത്രീയനാമം : Homalocladium platycladum). ഒരു മീറ്റർ വരെ ഉയരം വെക്കുന്ന ബഹുവർഷം സസ്യമാണ്. ഈ ചെടികളുടെ തണ്ടിനും ഇലയ്ക്കും പഴുതാരയോട് സാദൃശ്യമുണ്ട്. പൂക്കൾ ചെറുതാണ് വെള്ളം മുതൽ ഇളം പിങ്ക് കളർ വരെ പൂക്കൾ കാണപ്പെടാറുണ്ട്. വർഷത്തിലൊരിക്കലെ ഈ സസ്യം പോകുകയുള്ളൂ.

ഇതിന് ഫാണം അടക്കി എന്ന് ഒരു പേരു കൂടിയുണ്ട്. അതിന് കാരണം ഈ ചെടിയുടെ അടുക്കൽ സർപ്പത്തിന് ഫണം വിടർത്തി നിൽക്കാൻ കഴിയില്ല എന്ന് പറയപ്പെടുന്നു. ഈ ചെടി പ്രത്യേകതര ശബ്ദ തരങ്കങ്ങൾ പുറപ്പെടുവിക്കുന്നതുകൊണ്ടാണ് സർപ്പങ്ങൾക്ക് ഫണം വിടർത്തി നിൽക്കാൻ കഴിയാത്തത്. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. എന്നിരുന്നാലും പാമ്പുകളെ പ്രതിരോധിക്കാൻ വീടുകളിൽ നട്ടുവളർത്താവുന്ന സസ്യങ്ങളുടെ ശ്രേണിയിൽ പെട്ടതാണു  പഴുതാരക്കൊല്ലി.

ഔഷധ യോഗങ്ങൾ

മിക്ക വിഷങ്ങൾക്കും ചൊറിച്ചിൽ, അലർജി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. കീടങ്ങൾ കടിച്ചുള്ള വിഷത്തിലാണ് പഴുതാരച്ചെടി പ്രധാനമായി ഉപയോഗിക്കുന്നത്.

ഈ സസ്യം ബാഹ്യമായ പ്രയോഗിക്കുന്നുള്ളൂ. ഇത് സേവിക്കാനുള്ള മരുന്നുകളിൽ ഉപയോഗിക്കാറില്ല.