Ayurvedic Medicinal Plants

Abutilon indicum

പൂവം, പുവ്വം

Family: Sapindaceae (soapberry family)
Genus: Schleichera
Botanical name: Schleichera oleosa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kusumbha
Hindi: kusum, kusumb
English: Honey tree, Lac tree, Macassar oil tree, Ceylon oak
Malayalam: Puuvam, Puuvanam, Duuthalam
(പൂവം, പുവ്വം, ദൂതളം, പൂവണം)

പൂവം, പുവ്വം

ഉയരത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണിത് (ശാസ്ത്രീയനാമം :  Schleichera oleosa). ഇതിൻ്റെ തൊലിക്ക് ചാരനിറമാണ്. ഇതിലെ ഇലകൾ ഒരു തണ്ടിൽ രണ്ടോ മൂന്നോ ജോടികളായി കാണപ്പെടുന്നു. ഇലകളുടെ അഗ്രഭാഗം കൂർത്തിരിക്കുന്നു. ഇതിലെ പുഷ്പങ്ങൾക്ക് മങ്ങിയ വെള്ളനിറമോ മഞ്ഞനിറമോ ആണ്. ഇതിൽ ഫലങ്ങളുണ്ടാകുന്നു. ഫലത്തിനകത്ത് വിത്തുകൾ കാണപ്പെടുന്നു. ഈ വിത്തിൽ ഒരു എണ്ണ അടങ്ങിയിരിക്കുന്നു. ഈ സസ്യത്തിൽ നിന്നും ഒരു തരം അരക്ക് ലഭിക്കുന്നു. ഈ സസ്യത്തിന്റെ തൊലി, ഫലം, ബീജതൈലം എന്നിവ ഔഷധയോഗ്യമായ ഭാഗങ്ങളാണ്. മഴ ധാരാളം ലഭിക്കുന്ന വനപ്രദേശങ്ങളിലും നിത്യ ഇ ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും ഈ സസ്യം വളരുന്നു.

ഔഷധ യോഗങ്ങൾ

ഈ സസ്യത്തിൽ നിന്നെടുക്കുന്ന തൊലിയ്ക്ക് കപിത്തരോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവുണ്ട ഇതിൻ്റെ പഴുത്ത രുചിവർദ്ധകവു ദീപനവുമാണ്. ഇതിന്റെ തൈലം കുഷ്ഠം, വ്രണം ചൊറിച്ചിൽ, കൃമി എന്നിവ ശമിപ്പിക്കുന്നു. ഇതിലെ തൈലത്തിന് വിരേചന ശക്തിയുണ്ട്. കൂടാതെ സന്ധിഗത വാതം മൂലമുണ്ടാകുന്ന നീര്, വേദന എന്നിവ ശമിപ്പിക്കുന്നു.