Ayurvedic Medicinal Plants

പരണ്ടവള്ളി, കാക്കവള്ളി
Genus: Entada
Botanical name: Entada rheedii
PLANT NAME IN DIFFERENT LANGUAGES
Sanskrit: Gilla
Hindi: Barabi, Chian, Ghila
English: Sea Bean, African Dream Herb
Malayalam: Paranda valli, Malamanjadi, Perim-kakku valli
പരണ്ടവള്ളി
ദൃഢമായി വളരുന്ന ഒരു വള്ളിച്ചെടിയാണ് പരണ്ടവള്ളി (ശാസ്ത്രീയനാമം : Entada rheedii). മാർച്ച് മുതൽ മെയ് വരെയാണ് ഈ സസ്യം പൂക്കുന്ന കാലം. പൂക്കൾ വളരെ ചെറുതാണ്. പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ്. ഏപ്രിൽ മാസത്തിൽ കായ വിളഞ്ഞു തുടങ്ങുന്നു. കായിക്ക് ഒരു മീറ്ററോളം നീളവും 12 സെന്റീമീറ്റർ വീതിയും ഉണ്ട്. ബീൻസ് പോലെയുള്ള കായിക്ക് 10 മുതൽ 12 ഓളം വിത്തുകൾ ഉണ്ട്.
മറ്റ് വൃക്ഷങ്ങളിൽ കയറിയാൽ ആ വൃക്ഷത്തെ മൊത്തം നശിപ്പിച്ചു കളയുന്ന അത്ര ശക്തിയുള്ള വള്ളിയാണ് പരണ്ടവള്ളിയുടേത്. ഈ സസ്യം അതിവേഗം വളർന്ന് കാടിന്റെ മേൽവിതാനത്തിൽ എത്തി മറ്റ് സസ്യങ്ങൾക്ക് കിട്ടേണ്ട സൂര്യപ്രകാശം തടസ്സപ്പെടുത്തുന്നു കാരണത്താൽ മറ്റു വൃക്ഷലരാതികൾക്കു ദോഷകരമാണ്.
ഔഷധ യോഗങ്ങൾ
ഔഷധ പ്രാധാന്യമുള്ള വള്ളി സസ്യമാണ്. കടക്കടവ് കഞ്ഞിയിലെ അഭിവാജ്യ ഘടകമാണ് പരണ്ടവള്ളി സസ്യത്തിന്റെ കായ്. ഗോത്ര വർഗ്ഗക്കാർക്ക് പ്രിയപ്പെട്ട സസ്യമാണ് പരണ്ടവള്ളി.
പ്രധാന ഉപയോഗം നടുവേദന, അസ്ഥി തേയ്മാനം കൊണ്ട് ഉണ്ടാവുന്ന വേദന. ഇതുപോലുള്ള കാര്യങ്ങൾക്കാണ് ഇതിന്റെ പരിപ്പ് ഉപയോഗിക്കുന്നത്. ഈ സസ്യത്തിന്റെ കായ്ഡ് പരിപ്പ് എടുത്ത് വെള്ളത്തിലിട്ട് കുതിർത്ത ശേഷം അരച്ച് കഞ്ഞിയുടെ കൂടെ 41 ദിവസം കഴിച്ചാൽ അസ്ഥി തേയ്മാനം നടുവേദന അർബുദ രോഗത്തിന് ഉപയോഗിക്കാവുന്നതാണ്. പഴയകാലങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു യോഗമാണ് ഇത്. ചിലർ വിത്തിലെ വെള്ളപ്പരിപ്പ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വറുത്തുതിന്നാറുണ്ട്. ആദിവാസികൾ പ്രസവരക്ഷയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ്.