Ayurvedic Medicinal Plants

പരുവമരം, കുറിഞ്ഞിമരം, തിണ്ടിപ്പരുവ
Genus: streblus
Botanical name: Streblus asper
PLANT NAME IN DIFFERENT LANGUAGES
Sanskrit: Akshadhara, Bhutavasa, Bhutavriksha, Dhukavasa, Gavakshi, Karkashachhada
Hindi: Daheya, Dahia, Karchanna, Rusa, Sahora, Sihora
English: Sand Paper Tree, Siamese rough bush, Toothbrush tree
Malayalam: Paruvamaram, Sakhotavrksam
പരുവമരം
ഇന്ത്യ ചൈന മലേഷ്യ എന്നീ രാജ്യങ്ങളിൽ ഈ സസ്യം കാണപ്പെടുന്നുണ്ട് (ശാസ്ത്രീയനാമം : Streblus asper). പശ്ചിമഘട്ടത്തിൽ നനവാർന്നു വരണ്ടതോ ആയ ഇലപൊഴിയും വനങ്ങളിൽ സമ്മതലങ്ങളിലും കാണപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ എല്ലാം നമ്മളെ നാട്ടിൻപുറങ്ങളിലെ പറമ്പുകളിൽ ഈ സസ്യത്തെ കാണാമായിരുന്നു. ഈ സസ്യ ഇപ്പോൾ വിരളമാണ്.
ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് പരുവമരം. ഇലകൾ പരുപരുത്തനാല് ഈ പേര് ഉണ്ടായത്. 10 മീറ്റർ ഉയരത്തിൽ വളർന്ന ഇതിന്റെ തൊലിക്ക് പച്ച കലർന്ന ചാര നിറമാണ് തൊലിക്ക് ഒന്നു മുതൽ രണ്ട് സെന്റീമീറ്റർ വരെ കനം ഉണ്ടായിരിക്കും. ഇലകളുടെ അഗ്രഭാഗം കൂർത്തതും പ്രതലം പരിപരിതത്തും ആണ്. ഇല്ല ഞെട്ടിന് അര സെന്റീമീറ്റർ ഓളം നീളം ഉണ്ടാകും. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. ആൺപൂക്കളും പെൺപൂക്കളും ഒരേ മരത്തിൽ തന്നെയോ വെവ്വേറെയായോ കാണപ്പെടുന്നു. ആൺപൂക്കൾ ഇലകളുടെ ഇടുക്കിലും കുലകളായും, പെൺപൂക്കൾ ഒറ്റയായും ഉണ്ടാകുന്നു. പൂക്കൾക്ക് പച്ചകലർന്ന് മഞ്ഞനിറമാണ്. ഫലം പച്ച നിറം ആണെങ്കിലും പഴുക്കുമ്പോൾ മഞ്ഞ നിറം ആകും. ഒരു ഫലത്തിൽ ഒരു വിത്ത് മാത്രമേ കാണുകയുള്ളൂ.
ഫലങ്ങൾ മനുഷ്യന് ഭക്ഷ്യയോഗ്യമാണ്. ആനക്കൊമ്പ് തടി ഉപകരണങ്ങൾ മിനുസപ്പെടുത്താൻ പഴയകാലങ്ങളിൽ ഇതിന്റെ ഇല ഉപയോഗിക്കുന്നുണ്ട്. തടി കാളവണ്ടിയുടെ ചക്രം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു.
ഔഷധ യോഗങ്ങൾ
പരുവം മരത്തിന്റെ വേര്, ഇല, തൊലി, ചെറു ശിഖരം ഇവയൊക്കെ ഔഷധ യോഗ്യമാണ്. വേര്, ഇല, തൊലി അതിസാരം പൊള്ളൽ എന്നിവയ്ക്ക് ഔഷധമായിട്ട് ഉപയോഗിക്കുന്നുണ്ട്. ഇലയിൽ നിന്നും വേർതിരിക്കുന്ന സംയുക്തത്തിന് ഔഷധഗുണമുണ്ട്. വിയറ്റ്നാമിൽ പലവിധ രോഗങ്ങൾക്കും ഈ സംയുക്തം ഉപയോഗിക്കാറുണ്ട്. ക്യാൻസറിനെതിരെയും ഫലവത്താണെന്ന് പുതിയ ഗവേഷണം തെളിയിക്കുന്നുണ്ട്. പലനാട്ടിലും പല്ലുവൃത്തിയാക്കാൻ ഇതിന്റെ കമ്പ് ഉപയോഗിച്ചിരുന്നു. വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്.