Ayurvedic Medicinal Plants
പരുത്തി
Genus: Gossypium
Botanical name: Gossypium arboreum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Raksita
Hindi: Kapas
English: Cotton plant, Cotton, Tree Cotton
Malayalam: Parutthi, Semparutti, Muripparuti, Kattuparutti
പരുത്തി
ഒക്ടോബർ 7 ലോക പരുത്തി ദിനം ആണ്. ലോക വ്യാപകമായി വസ്ത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത നാരാണ് പരുത്തി. ഈ നാരു ഉണ്ടാകുന്ന ചെടിയെ പരുത്തി എന്നാണ് അറിയപ്പെടുന്നത്. യൂണിവേഴ്സൽ ഫൈബർ എന്നാണ് പരുത്തിയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാന നാരുവിളകളിൽ ഒന്നാണ് പരുത്തി. പരുത്തിയുടെ ഉൽപാദനത്തിൽ ലോകത്ത് ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന രാജ്യത്തിൽ ഒന്നാണ് ഇന്ത്യ. അമേരിക്ക ഇന്ത്യ ആഫ്രിക്ക ഈജിപ്ത് ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖല പ്രദേശങ്ങളിൽ പരുത്തിക്കു നന്നായി വളരാൻ സാധിക്കും. ഇന്ത്യയിൽ ഉടനീളം പരുത്തി കൃഷി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര ഗുജറാത്ത് മധ്യപ്രദേശ് രാജസ്ഥാൻ ആന്ധ്രപ്രദേശ് കർണാടക തമിഴ്നാട് എന്നിവിടങ്ങളിൽ ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്താണ്. കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്നത് പാലക്കാട് ആണ്. കുറ്റിച്ചെടിയായി ചെറു മരമായും കാണപ്പെടുന്നു. ശാഖകളും, ഇലകളും രോമിലമാണ്. പുഷ്പങ്ങൾ ഒറ്റയ്ക്കായി വളരുന്നു. പുഷ്പങ്ങൾ വലുതും ആകർഷണവുമാണ്. പൂവിന് 5 ഇതിളുകൾ ഉണ്ടായിരിക്കും. ഫലങ്ങൾ ഉരുണ്ടതോ അണ്ടാകൃതിയിലോ ഉള്ളതാണ്. ഫലത്തിനുള്ളിൽ 11 വരെ വിത്തുകൾ ഉണ്ടാവും.
പരുത്തി മൂന്നിനം ഉള്ളതാണ് കണക്കാക്കപ്പെടുന്നത്. പഞ്ഞി കൃഷി ചെയ്യപ്പെടുന്ന പൊക്കം കുറഞ്ഞ സസ്യമാണ് പൊതുവേ ഉള്ളത്. ഈ സസ്യത്തിന് പത്തു മുതൽ ഇരുപത് കായ്‌കളെ ഉണ്ടാകുകയുള്ളൂ. കായ്കൾ മൂത്തായാൽ പരുത്തി സ്വയം ഉണങ്ങി നശിക്കും. രണ്ടാമത് ഔഷധത്തിനുവേണ്ടി ഉപയോഗിക്കുന്ന 18 അടി വരെ ഉയരം വെക്കുന്ന ഇനമാണ്. ഇതിന്റെ ഇലകൾ മരച്ചിനിഇല പോലെ വീതി കൂടിയവയാണ്. വീടിനടുത്തോ ജലാശയങ്ങൾ അടുത്തോ ജല ഉള്ളടുത്തോ നട്ടു വളർത്തിയാൽ വർഷങ്ങളോളം നിലനിൽക്കും. ഇതിന് പഞ്ഞി കുറവായിരിക്കും. മൂന്നാമതൊരു ഇനം ചുവന്ന പൂവുള്ള പരുത്തിയാണ്. ഇതിന് ഔഷധഗുണം കൂടുതലുണ്ട്. ഇത് ക്യാൻസറിനെ ശമിപ്പിക്കാൻ കഴിവുണ്ട്. ഇതിന്റെ പൂവും കായും ലേഹ്യം ആക്കി ഉപയോഗിക്കാറുണ്ട്. ഈ സസ്യത്തിനും ആയുസ്സ് കുറവാണ്.
നാലഞ്ച് ഇളയ കായ് ചവച്ച് തിന്നാൽ ഒരു ദിവസത്തേക്ക് ആവശ്യമായ പോഷകാംശം കിട്ടും. അന്നേദിവസം വിശപ്പുണ്ടാവുകയില്ല. ചവയ്ക്കുമ്പോൾ കിട്ടുമ്പോൾ പാലു പോലുള്ള ദ്രാവകം രുചികരമാണ്. പരുത്തിക്കുരു ബിസ്ക്കറ്റ് ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നുണ്ട്. പരുത്തിയുടെ വിത്തിനെ പരുത്തിക്കുരു എന്ന് പറയുന്നത്. പരുത്തിക്കുരു ആട്ടി ഭക്ഷ്യ എണ്ണ ഉണ്ടാക്കാറുണ്ട്. ഇന്ത്യയിൽ പരുത്തി എണ്ണ ധാരാളമായി പാചകത്തിന് ഉപയോഗിച്ചു വരുന്നു. എണ്ണ എടുത്ത ശേഷമുള്ള പിണ്ണാക്ക് കാലിത്തീറ്റിയായി ഉപയോഗിക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
പരുത്തിയുടെ ഇലയും, വേരും, കുരുവും, പൂവും ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. വ്രണം, ചെവി പഴുപ്പ്, അതിസാരം, മനോരോഗം, ചുട്ടുനീറ്റൽ, പനി, വയറുവേദന, വാതം, വിഷം എന്നിവ ശമിപ്പിക്കുന്നതാണ്. മുലപ്പാല്, ശരീരപുഷ്ടി, പഴകിയ ക്ഷതം പേശി നാടി ഞരമ്പുകളുടെ ഉണർവ്വ എന്നിവ വർദ്ധിപ്പിക്കും. പരുത്തി വസ്ത്രം ധരിക്കുന്നതു ആരോഗ്യകരവും സുഖകരവുമാണ്. പരുത്തിക്കുരു നല്ലൊരു അണുനാശിനിയാണ്. ചൂർണങ്ങൾക്കും കർക്കടകക്കഞ്ഞി എന്നിവയിൽ പരുത്തി ചേർക്കാറുണ്ട്.
കാർപ്പാസാസ്ഥ്യാദി കുഴമ്പ് ലേ പ്രദാന ചെറുവിയാണ് പരുത്തിക്കുരു.