Ayurvedic Medicinal Plants

പുന്ന, പുന്നാഗം
Genus: Calophyllum
Botanical name: Calophyllum inophyllum Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Punnaga, Nag champa
Hindi: Sultan champa, Sultana champak
English: Beauty Leaf, Alexandrian laurel
Malayalam: Punna
പുന്ന
ഒരു നിത്യഹരിത സസ്യമാണ് പുന്ന അഥവാ പുന്നാഗം (ശാസ്ത്രീയനാമം: Calophyllum inophyllum ). ചെറുപുന്ന, പുന്ന, മലമ്പുപുന്ന എന്നിങ്ങനെ പ്രധാനമായും മൂന്നു ഇനം പുന്നകളുണ്ട്. ഇവിടെ സാധാരണ പുന്നേ കുറിച്ചാണ് ലേഖനം എഴുതുന്നത്. കേരളത്തിലെ പല സ്ഥലപ്പേരുകളും വീട്ടുപേരുകളും ആയി ബന്ധപ്പെട്ടതാണ്. ഉഷ്ണമേഖലാ രാജ്യങ്ങളിൽ നിത്യഹരിത വനങ്ങളിൽ കൂടുതലായി പുന്ന കാണപ്പെടുന്നത്. പൂർവ്വാഫ്രിക്ക ദക്ഷിണ തീരെ ഭാരതം മുതൽ മലേഷ്യ വരെ ഉള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ഈ സസ്യം കണ്ടുവരുന്നുണ്ട്. കേരളത്തിലെ പുഴയോരങ്ങളിലും കണ്ടൽക്കാടുകളിലും വനങ്ങളിലും അതും അതുപോലെ തന്നെ പറമ്പുകളിൽ ഒക്കെ ഇത് കാണാറുണ്ട്. പൂന്തോട്ടങ്ങളിലും പാർക്കുകളിലും ഇത് നട്ടുപിടിപ്പിക്കാർ ഉണ്ട്. പാതിയോരങ്ങളിൽ നട്ടുപിടിപ്പിക്കാൻ അനുയോജ്യമായ ഒരു സസ്യമാണിത്. നിത്യഹരിത വൃക്ഷമായതിനാൽ നല്ല തണൽ തണുപ്പ് നൽകുന്നു.
ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് പുന്ന. പരമാവധി 20 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ഈ പ്രശ്നത്തിന്റെ തൊലിക്ക് കറുപ്പ് കലർന്ന ചാര നിറമാണ്. തൊലി അവിടെ ഇവിടെയായി വിണ്ടുകീറൽ കാണാറുണ്ട്. ഇലകൾ തിളങ്ങുന്ന ഇരുണ്ട പച്ച നിറമാണ്. ഇലകൾ സമൂഹമായി വിന്യസിച്ചിരിക്കുന്നു. മാർച്ച് – ഏപ്രിൽ മാസങ്ങളിലാണ് പുന്നമരത്തിന്റെ പൂക്കാലം. വെള്ളനിറമുള്ള ചെറിയ പൂക്കളാണ് പുന്നമരത്തിന്. ചെറു കുലകൾ ആയിട്ടാണ് പൂക്കൾ കാണപ്പെടുക. അതിന് മങ്ങിയ വെള്ളം നിറമേകും. ഏകദേശം രണ്ടര സെന്റീമീറ്ററോളം വ്യാസം പൂക്കൾക്കുണ്ടാകും. പൂക്കൾക്ക് ഹൃദ്യമായ ഗന്ധമാണുള്ളത്.
നല്ല കടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു. കാരണം വെള്ളത്തിൽ കിടന്നാൽ പെട്ടെന്ന് കേടു വരാത്ത മരമാണ്. കാർഷിക ഉപകരണങ്ങൾ ഉണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ടായിരുന്നു. ചീനവല കെട്ടുന്നതിന് പ്രധാനമായും ഈ തടിയാണ് ഉപയോഗിച്ചിരുന്നത്. പുന്നക്കായിൽ നിന്ന് കിട്ടുന്ന എണ്ണ ഡോംബാ ഓയിൽ (ബോംബെ എണ്ണ) എന്ന് ഇത് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്നു. ജൈവ ഡീസൽ ഉണ്ടാക്കുന്നതിനായി പുന്നഎണ്ണ ഉപയോഗിക്കുന്നുണ്ട്.
ഔഷധ യോഗങ്ങൾ
പുന്നയുടെ തൊലി ഇല വിത്തു എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇത് വാതഹരമാണ്. തൈലം വേദന ശമിപിക്കും. തൊലിയിലെ കറക്ക് വൃണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട്. അതിസാരം പ്രവാഹിക, എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും. പുന്നമരത്തിന്റെ ഇലയുടെ നീര് കോർണിയയെ വ്യക്തതയുള്ളതാക്കും (തിമിരം) എന്ന് വൃന്ദമാധവത്തിൽ പരാമർശിച്ചിരിക്കുന്നു. പേശിവേദന, കുഷ്ഠരോഗം, ത്വക്ക് രോഗങ്ങൾ, ചൊറി എന്നിവയ്ക്ക് വിത്ത് എണ്ണ ഉപയോഗപ്രദമാണ്. തലവേദന കുറയ്ക്കാൻ എണ്ണ ഉപയോഗിക്കുന്നു. ആർത്രൈറ്റിസ് ചികിത്സിക്കാൻ, വാത തകരാറുകൾ സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു.