Ayurvedic Medicinal Plants

Abutilon indicum

പാവൽ, കൈപ്പ

Family: Cucurbitaceae (Pumpkin family)
Genus: Momordica
Botanical name: Momordica charantia
PLANT NAME IN DIFFERENT LANGUAGES Sanskrit: Kaarvellakah, Kathillah, Paraaru, Sushavi, Urdhvaasitah
Hindi: Karela
English: Bitter guard
Malayalam: Paval, Pavakka, Kaippakka, Kaipa, kaypa
(പാവൽ, കൈപ്പ, കയ്പക്ക, പാവക്ക)

പാവൽ

ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. (ശാസ്ത്രീയനാമം : Momordica charantia). ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ഇലകളുടെ അഗ്രഭാഗം മൂന്നു മുതൽ ഏഴ് വരെ ഖണ്ഡങ്ങളായി വേർപെട്ട് കാണപ്പെടുന്നു. ഇലകൾക്ക് 4 മുതൽ 12 സെന്റീ മീറ്റർ വരെ വീതിയണ്ടാകും. ആൺ പൂവും പെൺ പൂവും വെവ്വേറെ കാണുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. കായ്കളുടെ ഉൾഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിൽ പരന്ന വിത്തുകൾ കാണപ്പെടുന്നു. പഴുത്ത ഫലത്തിന്റെ ഉൾവശത്തിന് ചുവപ്പ് നിറമായിരിക്കും.

ഈ സസ്യത്തിന്റ ഫലം, ഇല, വേര് ഔഷധംമായി ഉപയോഗിക്കുന്നു. കരൾരോഗങ്ങൾ, രക്തവാതം,പ്ലീഹ വീക്കം, തുടങ്ങിയവയ്ക്കെല്ലാം പാവയ്ക്കയുടെ ഉപയോഗം ഫലപ്രദമാണ്. പാവയ്ക്കയുടെ നീര് രണ്ടൗൺസ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികൾക്കും മഞ്ഞപ്പിത്തത്തിനും ഗുണപ്രദമാണ്. ഇതിൻറെ നീര് പഞ്ചസാര ചേർത്ത് കവിൾകൊണ്ടാൽ വായ്പുണ്ണ് ശമിക്കും. പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം രണ്ടുനേരം കഴിച്ചാൽ മഞ്ഞപ്പിത്തം മാറും.

ഔഷധ യോഗങ്ങൾ

ആർത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്ക് അര ഔൺസ് കൈപ്പക്കാ നീരിൽ തേൻ ചേർത്ത് ദിവസം രണ്ടു നേരം കഴിച്ചാൽ കുറവുണ്ടാകും. കൈപ്പവള്ളിയുടെ പച്ച വേര് നല്ലപോലെ അരച്ച് ലേപനമാക്കി മലദ്വാരത്തിൽ പുരട്ടിയാൽ മൂലക്കുരു മൂന്നാമത്തെ ഡിഗ്രിയിൽ (മലദ്വാരം തള്ളിയാലും കയറാത്ത സ്ഥിതി) എത്തിയാൽ പോലും ശമനം ലഭിക്കും. ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ആയാലും ആറുമാസ ഉപയോഗം കൊണ്ട് ഗുണം ചെയ്യും. പാവയ്ക്കയും അതിൻറെ ഇലയും സോറിയാസിസിന് വളരെ ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്.  ഇതിൻറെ നീര് ഒരൗൺസ് വീതം രണ്ടു നേരം കഴിക്കുന്നത് എത്ര പഴകിയ സോറിയാസിസ് പോലും മാറ്റും.