Ayurvedic Medicinal Plants
പേര, പേരക്ക
Genus: psidium
Botanical name: Psidium guajava
PLANT NAME IN DIFFERENT LANGUAGES
Sanskrit: Peruka, Svaduphala
Hindi: Amrud, Saphed saphari, Lal saphari
English: Guava tree
Malayalam: Pera, Koyya, Adakkapazham
പേര
തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചരണങ്ങളില്ലാതെ തന്നെ നന്നായി വളരുന്ന മരമാണ് പേര (ശാസ്ത്രീയനാമം: Psidium guajava). 33 അടി വരെ ഉയരമുള്ള, പരന്നുകിടക്കുന്ന ശാഖകളുള്ള ഒരു ചെറിയ മരമാണ് പേര. മങ്ങിയ സുഗന്ധമുള്ള വെളുത്ത പൂക്കൾ, ഒറ്റയായോ ഇലകളുടെ കക്ഷങ്ങളിൽ ചെറിയ കൂട്ടങ്ങളായോ വളരുന്നു. പൂക്കൾ നിറം വെള്ളയാണ്. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് ഇന്ത്യയിൽ വന്നതായി കണക്കാക്കപ്പെടുന്നു. പരമാവധി 40 വർഷം വരെ ഈ സസ്യത്തിന്റ ആയുസ്.
പേരയ്ക്ക ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേരയ്ക്ക ഇലകള്‍.
ഔഷധ യോഗങ്ങൾ
പേരയ്ക്ക ഇല അരച്ച് ഇത് മുഖക്കുരു ഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. ദഹന പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും. പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. പേരക്ക മാത്രമല്ല പേരയുടെ ഇലയും വളരെ നല്ലതാണ്. പല്ല് വേദന, മോണരോഗങ്ങൾ, വായ് നാറ്റം എന്നിവയകറ്റാൻ പേരയില സഹായിക്കും. പേരയുടെ ഒന്നോ രണ്ടോ തളിരില വായിലിട്ടു ചവച്ചാൽ മതി.