Ayurvedic Medicinal Plants
പേരേലം
Genus: Amomum
Botanical name: Amomum subulatum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Sthulaila, Bhadraila
Hindi: Badiilyachi, Bari ilyachi
English: Winged-Fruit Ginger, Hill cardamom, Black cardamom, Bengal cardamom, Indian cardamom, Nepal cardamom, Brown cardamom
Malayalam: Perelam
പേരേലം
സാധാരണ ഏലത്തിൽ നിന്നും അല്പം വലുതാണിവ. ഏലത്തിനുള്ള സാധാരണ ഗുണഗണങ്ങളെല്ലാം ഇവയ്ക്കുണ്ട്. എന്നാൽ ഏലത്തിന്റെയത്ര ഗുണവും മണവും ഇതിനുണ്ടാകില്ല (ശാസ്ത്രീയനാമം : Amomum subulatum). അഞ്ചടിയോളം പൊക്കത്തിൽ വളരുന്ന നിത്യഹരിതസസ്യമാണിത്. ഇലകൾ സസ്യകാണ്ഡത്തിന് അഗ്രഭാഗത്തായി കാണപ്പെടുന്നു. മങ്ങിയ ചുവപ്പുനിറമുള്ള കാണ്ഡച്ചുവടും അവിടെ നിന്ന് രൂപപ്പെടുന്ന പൂക്കളും ഇതിന്റെ സവിശേഷതയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഹിമാലയൻ താഴ്‌വരകളിലുമാണ് അബാമം കുഞ്ചി എന്ന ശാസ്ത്രനാമത്തിലുള്ള പേരേലം വ്യാപകമായി കൃഷിചെയ്യുന്നത്. ഇടുക്കിയിലും ഈ ഏലം അപൂർവ്വമായി കാണപ്പെടുന്നുണ്ട്.
ഔഷധ യോഗങ്ങൾ
ദഹനക്കേട്, വയറുവീക്കം, വായുകോപം, ചുമ, ജലദോഷം, മോണ, ദന്ത പ്രശ്നങ്ങൾ തുടങ്ങിയ ശമിക്കും.
ശാരിബാദ്യാസവം, ഏലാദികേരതൈലം, നിശോശീരാദിതൈലം എന്നി യോഗങ്ങളിലെ പ്രദാന ചെരുവി ആണ്.