Ayurvedic Medicinal Plants
പുതിന
Genus: Mentha
Botanical name: Mentha arvensis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Pootiha, Pudina, Rochani
Hindi: Pudina
English: Field Mint, Wild Mint, Corn Mint
Malayalam: Putina, Puttina, Puttityana potina
പുതിന
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ് പുതിന (ശാസ്ത്രീയനാമം: Mentha arvensis ). പുൽമേടുകളിലും കാടുകളിലും അരുവികളുടെയോ അരുവികിൽ ഈർപ്പമുള്ള മണ്ണിൽ ഇത് ധാരാളമായി വളരുന്നു. ഇലകൾക്ക് ഏകദേശം 1.5 മുതൽ 5 സെന്റീമീറ്റർ വരെ നീളം ഉണ്ടായിരിക്കും. ഇലകൾക്ക് പച്ചയും അണ്ഡാരമോ ദീർഘവൃത്താകൃതിയിൽ ഉള്ളതോ ഉള്ളതായ ഇലകൾ ആയിരിക്കും. പൂക്കൾ ചെറുതും ഇളം പർപ്പിൾ അല്ലെങ്കിൽ പൂക്കൾ വെളുത്ത നിറത്തോടുകൂടിയത ആയിരിക്കും. തവിട്ടു നിർത്തോടുകൂടിയ ഉള്ള പഴത്തിൽ ഒരു വിത്ത് ഉണ്ടാകും. വിത്ത്, തണ്ട് വഴി പ്രജനനം നടക്കുന്നത്. പുതിനയിൽ നിന്നാണ് മെന്തോൾ എന്ന തൈലം വാറ്റിയെടുക്കുന്നത്.
ഔഷധ യോഗങ്ങൾ
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും പുതിനയുടെ ഇല ഉപയോഗിക്കുന്നു. അമേരിക്കൻ ഇന്ത്യക്കാർ വൃക്കരോഗങ്ങൾക്ക് മരുന്ന് തയ്യാറാക്കാൻ ഇലകൾ ഉപയോഗിച്ചിരുന്നു.