Ayurvedic Medicinal Plants
കോകം, പിനംപുളി
Genus: Garcinia
Botanical name: Garcinia indica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Raktavrikshamla
Hindi: Kokum
English: Goan garcinia, Kokum, Goa butter tree, Kokum butter tree, Mangosteen
Malayalam: Pinampuli, kaattampi, kokkam, Pinarpuli
കോകം, പിനംപുളി
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം അഥവാ പിനംപുളി (ശാസ്ത്രീയനാമം: Garcinia indica). പച്ച നിറത്തിലുള്ള ഇലകളും ചുവന്ന നിറമുള്ള ഇളം ഇലകളുമുള്ള ഒരു മരമാണ് കൊക്കും. 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറു വൃക്ഷമാണിത്. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.
ഫലത്തിന് ഒരു ഓറഞ്ചിൻ്റെ വലിപ്പമുണ്ട്. 6 മുതൽ 8 വരെ വിത്തുകൾ ഒരു ഫലത്തിൽ ഉണ്ട്. വേനൽക്കാലത്ത് ഒരു ശരാശരി കോകം മരം നൂറുകണക്കിന് കായ്കൾ കായ്ക്കുന്നു. അവ ഇളം പച്ച നിറമായിരിക്കും. പാകമാകുമ്പോൾ അവയ്ക്ക് മനോഹരമായ പർപ്പിൾ നിറം ലഭിക്കും. ഇതു് കേരളത്തിൽ വിരളമായി മാത്രമെ കാണപ്പെടുന്നുള്ളു. കാഴ്‌ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുണ്ട്. കോകം അഥവാ പിനംപുളി പൂവിടുന്നത് നവംബർ മുതൽ ഫെബ്രുവരി മാസം വരെ ആണ്.
ഔഷധ യോഗങ്ങൾ
പുളിച്ചു തികട്ടൽ, അസിഡിറ്റി, ദഹനക്കുറവ് മുതലായവയെ ശമിപ്പിക്കുന്നതിനും കോകത്തിന് നല്ല കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനും കൊളസ്ട്രോൾ, ഡയബറ്റിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടും കോകം സംസ്കരിച്ചെടുക്കുന്ന സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും കൊങ്കൺ മേഖലയിൽ സുലഭമായി കിട്ടാറുണ്ടു്. ശരീരത്തിന്റെ വണ്ണവും ഭാരവും കുറയ്ക്കാനുള്ള മരുന്നുകൾ ഇതുപയോഗിച്ച് ഉണ്ടാക്കുന്നു. പുനംപുളിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇലയും കായയുമാണ് ഔഷധമായി ഉപയോഗിക്കുന്നത്.