Ayurvedic Medicinal Plants
പാവട്ട, മല്ലികമുട്ടി
Genus: Pavetta
Botanical name: Pavetta indica
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kakachdi
Hindi: Kankara, Kathachampa
English: Indian Pavetta, Indian Pellet Shrub
Malayalam: Pavetta
പാവട്ട, മല്ലികമുട്ടി
പ്രസിദ്ധമായ ആയുർവേദ ഗ്രന്ഥങ്ങളിൽ കാര്യമായി പരാമർശം ഇല്ലാത്ത ഒരു ഔഷധസസ്യമാണ് പാവട്ട അഥവാ മല്ലികമുട്ടി (ശാസ്ത്രീയനാമം: Pavetta indica). നാട്ടുവൈദ്യങ്ങളിലെ അതുപോലെ അമ്മൂമ്മ വൈദ്യത്തിൽ ഒക്കെ ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഉടനീളം ഉള്ള വനപ്രദേശങ്ങൾ ഈ സസ്യം കാണാൻ പറ്റും.
ഏഷ്യയിലും ആഫ്രിക്കയിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉഷ്ണമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലുമൊക്കെ ഈ സസ്യം കാണാൻ പറ്റും. ധാരാളം ഇലകളായി കുറ്റിച്ചെടിയായി വളർന്ന സസ്യമാണ്. ഇത് 2 മുതൽ 4 മീറ്റർ ഉയരം വരെ ഈ സസ്യത്തിന് ഉണ്ടാകാറുണ്ട്. ഇലകൾക്ക് 6 മുതൽ 15 സെന്റീമീറ്റർ വരെ നീളവും, വീതിയും ഉണ്ടാകാറുണ്ട്. ഇലയുടെ അഗ്രം കൂർത്തതായിരിക്കും. പൂക്കൾ വെള്ളയും സുഗന്ധം ഉള്ളതുമാണ്. അകലെ നിന്ന് നോക്കിയാൽ വെള്ള ചെത്തിപ്പൂ പോലെ സമാനമായിരിക്കും.
പൂക്കളുടെ ഇതളുകൾക്ക് ഒന്നര സെന്റീമീറ്റർ വരെ വലിപ്പം ഉണ്ടാകും. ആറു മില്ലിമീറ്റർ വരെ വലുപ്പമുള്ള ഇവയുടെ ഫലം കടുപ്പമുള്ളതാണ്. മനോഹരമായ പുഷ്പങ്ങൾ ഉള്ള പാപട്ട ഒരു വീടിന് ഒരു അലങ്കാരമാണ്. സ്ഥാലത്തിന്റ അതുർത്തി സസ്യമായും അതുപോലെതന്നെ ഔഷധസസ്യമായും ഈ സസ്യത്തെ വളർത്താറുണ്ട്.
ഔഷധ യോഗങ്ങൾ
ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും ഒക്കെ പാവട്ട ഉപയോഗിക്കാറുണ്ട്. ഇതിന്റെ വേരും, ഇലയും ആണ് കൂടുതലും ഔഷധ യോഗ്യമായിട്ടുള്ളത്. ഇത് മൂത്ര വർദ്ധിനിയാണ്. അതുപോലെതന്നെ വിരേചനയുമാണ്. സ്രോതസ്സുകളിൽ ഉണ്ടാകുന്ന തടസ്സങ്ങളെ മാറ്റാൻ ഈ സസ്യം കാര്യക്ഷമമായി നാട്ടുവൈദങ്ങളിൽ ഉപയോഗിക്കാറുണ്ട്. ബാല ചികിത്സയ്ക്കും, പൈൽസിനും, മഹോദരാ ചികിത്സയ്ക്ക് ((വയറ്റില്‍ വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ് പലപ്പോഴും മഹോദരം എന്ന്പറയുന്നത്) ഈ സസ്യം ഗൗരവമായി ഉപയോഗിക്കാറുണ്ട്.