Ayurvedic Medicinal Plants

Abutilon indicum

പെരുംചട്ടിപയർ,  മലന്താളി

Family: Fabaceae (Pea family)
Genus: Mucuna
Botanical name: Mucuna monosperma
PLANT NAME IN DIFFERENT LANGUAGES
Sanskrit: Dadhiipushpi, Kakakolapalika, Kakanda, Kakandola, Khatava, Khatavangi
Hindi:
English: Negro Bean
Malayalam: Perumchattipayar
(പെരുംചട്ടിപയർ, മലന്താളി)

പെരുംചട്ടിപയർ

വലിയ മരങ്ങളിൽ കയറി പറ്റുന്ന വള്ളി ചെടി ആണ് പെരുംചട്ടിപയർ അഥവാ മലന്താളി (ശാസ്ത്രീയനാമം: Mucuna monosperma). കിഴക്കൻ ഹിമാലയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ് എന്നിവയുൾപ്പെടെ ഇന്ത്യയിൽ പെരുംചട്ടിപയർ അഥവാ മലന്താളി കാണപ്പെടുന്നു. ഇതിൻ്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നിത്യഹരിത വനങ്ങളാണ്, ഇത് സാധാരണയായി ചതുപ്പുകൾക്കരികിലോ അരുവികളിലോ വളരുന്നു. ഈ സസ്യം രാത്രിയിൽ പൂക്കുമ്പോൾ മിക്കവാറും വെളുത്തതാണ് തുടർന്ന് സൂര്യപ്രകാശം  ഏൽക്കുമ്പോൾ  നീലകലാർന്ന നിറമായിരിക്കും. കായ്കൾ കാണാൻ പ്രത്യേക ഭംഗിയാണ് അവയ്ക്ക് അഞ്ച് മുതൽ 8 സെന്റീമീറ്റർ നീളമുണ്ട്. തവിട്ടു നിർത്തോടുകൂടിയുള്ള കായ്കൾ രോമാവൃദ്ധമാണ്. പൂവിടുന്നത് നവംബർ മുതൽ ഡിസംബർ വരെയാണ്.

ഔഷധ യോഗങ്ങൾ

ആയുർവേദം, നാടോടി വൈദ്യം, സിദ്ധ ചികത്സകളിൽ പെരുംചട്ടിപയർ അഥവാ മലന്താളി ഉപയോഗിക്കുന്നുണ്ട്. കുടുതലായി ബീജത്തിൻ്റെ എണ്ണവും മെച്ചപ്പെടുത്താനും, ഉദ്ധാരണക്കുറവ് പോലുള്ള അവസ്ഥകളിലും ഇത് സഹായകമാണ്. വിശപ്പ് ഉത്തേജിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും, ആയുർവേദത്തിൽ, പെരുംചട്ടിപയർ, മലന്താളി സാധാരണയായി ഉപയോഗിക്കുന്നു. സംസ്കരിച്ച് പൊടികൾ, ഗുളികകൾ, വേര് കഷായം തയ്യാറാക്കുന്നുത്തിനും ഉപയോഗിക്കുന്നു.