Ayurvedic Medicinal Plants

Abutilon indicum

രുദ്രാക്ഷം

Family: Elaeocarpaceae
Botanical name: Elaeocarpus ganitrus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Rudraksha, Bhootanasana, Neelakandaksha, Sivaksha Sivapriya
English: Rosery nut, Utrasum bead tree
Hindi: Rudarki, Rudraks
Malayalam: Rudraksham
(രുദ്രാക്ഷം)

രുദ്രാക്ഷം

കേരളത്തിലെ നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കണ്ടുവരുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് രുദ്രാക്ഷം (ശാസ്ത്രീയനാമം: Elaeocarpus ganitrus). രുദ്രാക്ഷമരം കൂടുതലായും നേപ്പാളിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്.

35 മീറ്റർ വരെ ഉയരത്തിൽ വളരുന്നതും പടർന്ന് കിടക്കുന്ന സസ്യമാണ് രുദ്രാക്ഷം. ഓസ്ട്രേലിയ ആണ് ഇതിന്റെ ജന്മദേശം. 10 മുതൽ 10 മുതൽ 18 വരെ സെന്റീമീറ്റർ നീളമുള്ള ദീർഘവൃത്താകൃതിയിലുള്ള ഇലകൾ മാറിമാറി ക്രമീകരിച്ചിരിക്കുന്നു. ഇലയുടെ അരികുകൾ പല്ലു ആകൃതിയിലാണ്. ഇലകളുടെ മുകളിൽ കടും പച്ചയാണ് പൂക്കൾ പച്ചകലർന്നതോ വെളുത്തതോ ആയി മണിയുടെ ആകൃതിയിൽലാണ്, 5 അരികൾ ഉള്ള ദളങ്ങളുണ്ട് പൂക്കൾക്കുണ്ട്. വേനൽക്കാലത്ത് വെളുത്ത പൂക്കൾക്ക് ശേഷം മൂന്നു സെന്റീമീറ്റർ വ്യാസമുള്ള നീല പഴങ്ങൾ ഉണ്ടാകുന്നു. കായ്കളുടെ തൊലി നീക്കം ചെയ്ത് കഴുകി എടുത്താണ് ഇവ ഉപയോഗിക്കുന്നത്. രുദ്രാക്ഷമരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്.

ഔഷധ യോഗങ്ങൾ

പിത്തം, ദാഹം, വിക്കു എന്നിവ മാറിക്കിട്ടാൻ രുദ്രാക്ഷം നല്ലൊര് ഔഷധമാണ് എന്ന് ആയുർവേദം സമർത്ഥിക്കുന്നു. മാത്രമല്ല കഫം, വാതം, തലവേദന തുടങ്ങിയ രോഗങ്ങൾക്കും നല്ലതാണ്. രുചിയെ വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുള്ള രുദ്രാക്ഷത്തിന് മാനസികരോഗങ്ങൾ ശമിപ്പിക്കുവാനുള്ള കഴിവുമുണ്ട്. ഇതൊക്കെ കൊണ്ടാകണം പഴമക്കാർ രുദ്രാക്ഷധാരണത്തിന് ഇത്രയധികം പ്രാധാന്യം നൽകിയത്. കൂടാതെ രക്തസമ്മര്ദ്ദം, അജീര്ണം, ദഹനക്കുറവ് പ്രമേഹം, വൃക്ക കര്ണ്ണരോഗങ്ങൾ ശമിക്കാൻ ഇത് ധരിക്കുന്നത് ഗുണകരമാണ്.