Ayurvedic Medicinal Plants
Abutilon indicum

രംഭ, ബിരിയാണിക്കൈത

Family: Pandanaceae
Genus: pandanus
Botanical name: Pandanus latifolius
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi:
English: Pandan Leaves
Malayalam: Ramfa
(ബിരിയാണിക്കൈത, രംഭ, ചോറ്റോല, ഗന്ധപ്പുല്ല് )

രംഭ

ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവാ രംഭ. ശാസ്ത്രനാമം : പൻഡാനസ് അമാരില്ലി ഫോളിയസ്(Pandanus Amaryllifolius). മൊളുക്കാസ് ദ്വീപാണ് ഈ ചെടിയുടെ സ്വദേശം. ബിരിയാണി കൈത ഔഷധഗുണമുള്ളതും സുഗന്ധമുള്ളതും സൗന്ദര്യ വർദ്ധകവുമാണ്. തെക്ക് കിഴക്ക് ഏഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പിൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഈ സസ്യം കാണപ്പെടുന്നത്. ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യുന്നുണ്ട്. തെക്കേ ഇന്ത്യയിലെയും ഈ ചെടി പ്രചാരത്തിൽ ഉണ്ട്. കേരളത്തിൽ പല സ്ഥലങ്ങളിലും ഈ സസ്യം നട്ടുപിടിപ്പിച്ചിട്ടുണ്ട്.

സാധാരണ കൈത പോലെ കാണപ്പെടുന്നതെങ്കിലും വലിപ്പത്തിൽ ചെറുതും ഓലകളിൽ മുള്ള് ഇല്ലാത്തതും ആണ് രംഭ. ഇതിൽ പൂക്കൾ പൊതുവേ ഉണ്ടാകാറില്ല എന്നാൽ മൊളുക്കാസ് ദ്വീപിൽ ഇത് അപൂർവമായി പുഷ്പിക്കാറുണ്ട്. നേരിയ പച്ച നിറത്തിലുള്ള ഈ ചെടിക്ക് ഇടുങ്ങിയ ബ്ലേഡ് ആകൃതി പോലുള്ള ഇലകൾ ആണുള്ളത്. പൂർണ്ണ വളർച്ചയെത്തിയ ചെടി അഞ്ചടി വരെ ഉയരം ആണുള്ളത്. ഇല വെയിലത്ത് ഉണങ്ങിയോ വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുമ്പോഴാണ് ബിരിയാണിയുടെ ഗന്ധം പുറത്തു വരിക ഉണ്ടാകുന്നത്. പ്രധാനമായും മൂന്നിനും ബിരിയാണി കൈതകൾ കാണപ്പെടുന്നുണ്ട്. സ്വാഭാവികമായി വളർന്ന് ഉദ്ദേശം ഒന്നര മീറ്ററോളം ശിഖരങ്ങൾ ഇല്ലാതെ ഒറ്റത്തടിയായി വളരുന്നവയാണ്. രണ്ടാമതു ചെറിയ ഇലകളോടുകൂടിയ കുറ്റിച്ചെടിയായി നിൽക്കുന്നവയാണ്. മറ്റൊരു ഇനം വലിപ്പമുള്ള ഇലകളോടുകൂടിതാണ്. ഇവയുടെ ഇലകളിൽ നിന്നും ആവശ്യണ്ണ വേർതിരിച്ചെടുക്കാറുണ്ട്. എല്ലാ വശങ്ങളിലേക്കും വീതി കുറഞ്ഞ നീളമുള്ള ഇലകൾ കാണുവാൻ ഭംഗി ഉള്ളതിനാൽ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്നു. ഈ ഇലകൾ പാറ്റയെ അകറ്റുന്ന പ്രകൃതിദത്തമായ ഒരു ഔഷധം കൂടിയാണ്.

ഔഷധ യോഗങ്ങൾ

വിവിധ മുറിവുകൾ, കുഷ്ടം, വസൂരി, നെഞ്ചുവേദന, തലവേദന, പനി, ചെവിവേദന, സന്ധിവാതം, വയറുവേദന, പ്രസവത്തിന് ശേഷമുള്ള ബലഹീനത, ത്വക്ക് രോഗങ്ങൾ വാദസംബന്ധമായ പ്രശ്നങ്ങൾ എന്നിവ സുഖപ്പെടുത്തുന്നതിന് ഇലകൾ ഉപയോഗപ്രദമാണ്. തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സസ്യത്തിന്റെ വേരിന്റെ സത്ത് ഉപയോഗിക്കാറുണ്ട്. ഇലകളുടെ കഷായങ്ങൾ വയറ്റിലെ ആസ്വസ്ഥതക്കെതിരെയായി ആന്തരികമായി ഉപയോഗിക്കാറുണ്ട്. ദന്ത രോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും രംഭഇല നല്ലതാണ്.