റാഗി, മുത്താറി
Genus: Eleusine
Botanical name: Eleusine coracana
PLANT NAME IN DIFFERENT LANGUAGES
Sanskrit: Madhulika, Mattakam, Nrutyakundala
Hindi: Mandua, Mandwa, Marua Maruwa
English: Finger Millet, African Millet,
Malayalam: Ragi
റാഗി, മുത്താറി
ആഫ്രിക്കയിലെയും ഏഷ്യയിലെയും വരണ്ട പ്രദേശങ്ങളിൽ ധാന്യമായി വ്യാപകമായി വളരുന്ന ഒരു വാർഷിക സസ്യമാണ് റാഗി അഥവാ മുത്താറി (ശാസ്ത്രനാമം : eleusine coracana). റാഗിക്കു മുത്താറി, പഞ്ഞപ്പുല്ല്, കൂവരക് എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഏതാണ്ട് 170 സെൻ്റീമീറ്റർ വരെ ഉയരമുള്ള ഈ ചെടി കരുത്തുറ്റ തണ്ടുകളുള്ളതുമായ വാർഷിക പുല്ലാണ്.
പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതല് പല രോഗങ്ങളും വരാതിരിക്കാന് വരെ റാഗി ഉപകാരപ്പെടുന്നുണ്ട്. ഇത് സ്ഥിരമാക്കുന്നത് കുട്ടികള്ക്കായാലും മുതിര്ന്നവര്ക്കായാലും ഒരുപോലെ ഉപകാരപ്പെടുന്ന കാര്യമാണ്. പ്രത്യേകിച്ച് തടിയെല്ലാം കുറയ്ക്കാന് ശ്രമിക്കുന്നവര് ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ചെടിയിൽ നിന്നുള്ള നാരുകൾ കടലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ശ്രീലങ്കയിലും നേപ്പാളിലും മുത്താറി പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു.
ഔഷധ യോഗങ്ങൾ
ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യഭക്ഷണമായി റാഗികുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്.