Ayurvedic Medicinal Plants
Abutilon indicum

സോമനാദി കായം, ഗന്ധരാജ, കമ്പിമരം

Family: Verbenaceae
Botanical name: Gardenia gummifera Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Nadeehingu, Hingunadika, Jantuka, Gandharaja
English: White emetic nut
Hindi: Dekamari
Malayalam: Somanadikayam, Gandharajan
(സോമനാദി കായം, ഗന്ധരാജ, കമ്പിമരം)

സോമനാദി കായം

ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്നതും ശരാശരി 3 മീറ്റർ വരെ പൊക്കത്തിൽ വളരുന്നതുമായ ഒരു ഉദ്യാനവൃക്ഷമാണ് സോമനാദി കായം (ശാസ്ത്രീയനാമം : Gummy gardenia). മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാർ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെ ഇലപൊഴിയും വനങ്ങളിൽ നന്നായി വളരുന്ന ഒരു ഔഷധസസ്യംകൂടിയാണ്‌.

ഔഷധപരമായി വളരെ പ്രാധാന്യമുള്ള സോമനാദിക്കായം അഥവാ ഗന്ധരാജൻ മിക്കവാറും ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ചെടിയാണ്. സോമനാദി കായത്തിന്റെ ജന്മദേശം ഇന്ത്യൻ ഉപദ്വീപാണ്. ഭാരതത്തിൽ എല്ലായിടത്തും തന്നെ ഈ സസ്യം കാണപ്പെടുന്നുണ്ട്. കേരളത്തിലെ വീടുകളിലും ആരാമങ്ങളിലും ഈ അടുത്ത കാലം വരെ വളരെ പ്രധാന്യത്തോടെ വളർത്തിയിരുന്ന ഒരുചെടിയാണ്‌ സോമനാദി കായം. എന്നാൽ ഇക്കാലത്ത് ഇത് വിരളമായേ കാണപ്പെടുന്നുള്ളൂ.

ശരാശരി 3 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന കുറ്റിച്ചെടിയോ ചെറുമരമോ ആയിവളരുന്നു. ഒന്നര -രണ്ട് മീറ്റർ വരെ ഉയരം വച്ച ശേഷം ശാഖകളായി പിരിയുന്ന ഈ ചെടിയുടെ തൊലി തവിട്ട് കലർന്ന കറുപ്പു നിറത്തിലുള്ളതാണ്‌. തിളങ്ങുന്ന പച്ച നിറത്തിൽ പേരച്ചെടിയുടെ ഇലകൾക്ക് സമാനമായ ഇലകളാണ്‌ ഇതിനുള്ളത്. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആകർഷകവും സുഗന്ധമുള്ളതുമാണ്‌. വിരിയുമ്പോൾ പൂവിന്‌ വെളുത്ത നിറമാണ്‌ ഉണ്ടാകുക. ക്രമേണ ഇത് മഞ്ഞനിറം പ്രാപിക്കുന്നു. ഇലകൾ പൊട്ടിച്ചെടുക്കുമ്പോൾ മുറിവുണ്ടാകുന്ന ഭാഗത്ത നിന്നും മഞ്ഞനിറത്തിൽ പശ പോലുള്ള ഒരുതരം കറ ഒലിച്ചു വരുന്നത് കാണാം. കൂമ്പുകളിലും എപ്പോഴും മഞ്ഞനിറത്തിലുള്ള ഈ കറ കാണാവുന്നതാതാണ്. ഈ കറ ഉണങ്ങുന്നതാണ് സോമനാദിക്കായം.

അറബിക്കായം, സോമനാദി കായം, പെരുങ്കായം, പാൽക്കായം എന്നീ പേരുകളിലൊക്കെ കായം ലഭിക്കും.

അറബിക്കായവും, പാൽക്കായവും, പെരുങ്കായവും ഒരേ ചെടികളിൽ നിന്നും ലഭിക്കൂമ്പോൾ സോമനാദി കായം വലിയ ഇലകളുള്ള മറ്റൊരു ചെടിയിൽ നിന്നും ലഭിക്കും. ഇതിൽ എറ്റവും കൂടുതൽ ഔഷധങ്ങൾക്കു ഉപയോഗക്കുതു സോമനാദി കായവും, പാൽകയാവും ആണ്. ജീരകത്തിന്റെ വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് കറിക്കായം. അറേബ്യൻ നാടുകളിൽ വരണ്ട പ്രദേശങ്ങളിലാണ് കറിക്കായം കൃഷിചെയ്യുന്നത്.  പാൽക്കായവും, അറബിക്കയോ, പെരുങ്കായവും ഒരേ ചെടിയിൽ നിന്നാണ് ലഭിക്കുന്നതെ എന്ന് പലരുടെയും വിശ്വാസം പക്ഷേ അങ്ങനെയല്ല. സോമനാദി കയം ഔഷധ നിർമ്മാണത്തിനും വ്യാവസായാക ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. പൊതുവേ മറ്റു കായങ്ങളുടെ കറ  വേരിൽ നിന്നാണ് എടുക്കുന്നതെങ്കിലും സോമനാദി കായംത്തിന്റ  കറ മരത്തിൽ നിന്നാണ് എടുക്കുന്നത്. ഈ ചെടിയുടെ കറയും ഇലകൾ വാറ്റിയെടുക്കുന്ന എണ്ണയും വാണിജ്യ പ്രധാന്യമുള്ളതാണ്‌. പ്രകൃതി ദത്തനിറങ്ങളുടെ ഉല്പാദനത്തിനും, ഔഷധമായും, ആരാമങ്ങൾക്ക് അഴകും സുഗന്ധവും നൽകാനും സോമനാദി കായം ഉപയോഗിക്കപ്പെടാറുണ്ട്.

ഔഷധ യോഗങ്ങൾ

ചെറിയ കുട്ടികളിൽ ദഹനസംബന്ധമായ അസുഖങ്ങൾക്കും പല്ലു മുളയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും ഈ ചെടിയുടെ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുന്നു. ഇത് നാഡി ചക്രത്തെയും, ഹൃദയത്തെയും ഉദരത്തെയും ശുദ്ധീകരിക്കും, നല്ല ശോധന ഉണ്ടാക്കും. വയറു സ്തംഭനംവും ഗ്യാസ്ട്രബിൾ സ്തംഭിപ്പിക്കും. രക്തദമനികളുടെ തടസ്സങ്ങൾ നീക്കി രക്തയോട്ടം വർദ്ധിപ്പിക്കാനും ഈ കായംത്തിന് കഴിവുണ്ട്. ഇതിന്റെ കറ ചർമ്മ രോഗങ്ങൾ ശമിപ്പിക്കുന്നതും കൃമികളെ നശിപ്പിക്കുന്നതാണ്.