Ayurvedic Medicinal Plants

Ilakkalli            ഇലക്കള്ളി

Family: Euphorbiaceae
Genus: Euphorbia
Botanical name: Euphorbia ligularia
PLANT NAME IN DIFFERENT LANGUAGES
Sanskrit: Snuhi, Samandadudga, Sehunda
Hindi: Sehunda, Dhusar
English: Leafy Spurge, Milk hedge
Malayalam: Ilakkalli ( ഇലക്കള്ളി )

ഔഷധ ഗുണങ്ങൾ

തെക്കെ ഇൻഡ്യയിലെ മലമ്പ്രദേശങ്ങളിൽ, പാറകളുടെ വിള്ളലുകളിൽ വളരുന്ന, രണ്ട് മുതൽ നാലു മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടിയാണ് ഇലക്കള്ളി,(ശാസ്ത്രീയനാമം:Euphorbia neriifolia). വർഷക്കാലത്തു മാത്രം ഇലകൾ പ്രത്യക്ഷപ്പെടുന്ന ഇതിന്റെ പൂക്കൾ കുലകളായി കാണുന്നു. ഒരു കുലയിൽ ഒരു പെൺപൂവും ധാരാളം ആൺപൂക്കളും ഉണ്ടാകും.

ഇലക്കള്ളിയുടെ കറ വിരേചനൗഷധമാണ്. മഞ്ഞപ്പിത്തം മഹോദരം തുടങ്ങിയ ഉദര രോഗങ്ങളിലും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു. കറയിൽ നിന്ന് വേർതിരിച്ച ഘടകങ്ങൾക്ക് ശസ്ത്രക്രിയ മുറിവുകൾ ഉണക്കുവാനും, മുറിപാടുകളുടെ ശക്തി വർദ്ധിപ്പിക്കുവാനുമുള്ള കഴിവുണ്ട്. ഇലകളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് ഉത്കണ്ഠ കുറയ്ക്കുവാനും, അപസ്മാര ചികിത്സയ്ക്കും, വിഭ്രാന്തി കുറയ്ക്കുവാനും സാധിക്കും.