
Inchippullu ഇഞ്ചിപ്പുല്ല്, തെരുവപ്പുല്ല്
Genus: Cymbopogon
Botanical name: Cymbopogon flexuosus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Karpuratrana, Sugandatrana
Hindi: Aghin ghas, Gandhatrina, Gauti chai, Khawi, Sera
English: Cochin Grass, Malabar Grass
Malayalam: Inchippullu, Enchippullu ( ഇഞ്ചിപ്പുല്ല്, തെരുവപ്പുല്ല് )
ഔഷധ ഗുണങ്ങൾ
സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല് പുല്ല് വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ്. (ഇംഗ്ലീഷ്: East-Indian Lemon Grass) ശാസ്ത്രീയനാമം സിമ്പോപോഗൺ ഫ്ലെക്സുവോസസ് (Cymbopogon flexuosus) എന്നാണ്. ലോകത്താകെ 55 ഇനം ഇഞ്ചിപ്പുല്ലുകളുണ്ട്. തെരുവപ്പുല്ല് എന്നും പേരുണ്ട്. ഈ പുല്ല് വാറ്റിയാണ് പുൽത്തൈലം (തെരുവത്തൈലം) ഉണ്ടാക്കുന്നത്. കേരളത്തിൽ ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ അതിൽ ഇഞ്ചിപ്പുല്ല് ചേർക്കാറുണ്ട്.
ഇഞ്ചിപ്പുല്ല് എന്ന സസ്യത്തിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് പുൽത്തൈലം. കീടനാശിനിയായും പുൽത്തൈലം ഉപയോഗിച്ചുവരുന്നു. താളിയോല ഗ്രന്ഥങ്ങൾ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്നായി പുൽത്തൈലം പുരട്ടി സൂക്ഷിച്ചു വരുന്നു. ചിലയിനം ഇഞ്ചിപ്പുല്ലുകളിൽ നിന്നുള്ള തൈലം ഭക്ഷണം കേടാകാതിരിക്കാനും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു. പുൽത്തൈലം ഉപയോഗിച്ച് ചായ തുടങ്ങിയ പാനീയങ്ങളുടെ രുചി വർധിപ്പാക്കാറുണ്ട്. തേനീച്ചവളർത്തലിലും പുൽത്തൈലം ഉപയോഗിക്കുന്നു.
തലവേദനയ്ക്ക് നെറ്റിയിൽ പുരട്ടാൻ ഉത്തമ ഔഷധമാണ്.