Ayurvedic Medicinal Plants

Irul   ഇരുൾ,  ഇരുമുള്ള്, കടമരം

Family: Mimosaceae (Touch-me-not family)
Genus: Xylia
Botanical name: Xylia xylocarpa
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kusimsipa, Kapila, Krishnasara, Bhasmagrabha, Avasadini
Hindi: Jambu, Seesam, Seeso
English: Burma Ironwood, Pyinkado, Iron wood
Malayalam: Irul, Irumullu, Irupool ( ഇരുൾ, ഇരുമുള്ള്, കടമരം )

ഔഷധ ഗുണങ്ങൾ

കിഴക്കൻ ഇന്ത്യ, ബർമ്മ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 18 മീറ്ററിലധികം ഉയരവും 60 സെൻ്റിമീറ്റർ വ്യാസവുമുള്ള ഒരു വലിയ ഇലപൊഴിയും വൃക്ഷമാണ് ഇരുൾ.  അതിശൈത്യം ഈ വൃക്ഷത്തിനു താങ്ങാനാകില്ല. കനമുള്ള മരത്തിന്റെ തൊലിക്കു കറുപ്പു കലർന്ന ചുവപ്പു നിറമാണ്. വൃക്ഷത്തിനു പ്രായം വർദ്ധിക്കുമ്പോൾ തൊലി ഉണങ്ങി അടർന്നു വീഴുന്നു. 4 മുതൽ 10 വരെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇതിൽ അഗ്രത്തിലായുള്ള ഇലകൾക്ക് വലിപ്പം കൂടുതലായിരിക്കും. വേനലിലാണ് പൂക്കാലം ആരഭിക്കുന്നത്. ചെറിയ പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ്. ഇവയുടെ കായയ്ക്ക് 10-15 സെന്റീമീറ്റർ നീളമുണ്ടാകും. മൂപ്പെത്തിയ കായയ്ക്ക് ഇളം കറുപ്പു നിറമാണ്. മരത്തിൽ നിന്നും മൂപ്പെത്തിയ ഫലം പൊട്ടിയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്. വിത്തുകൾ വൃക്ഷത്തിൽ നിന്നും കായ പൊട്ടി തെറിക്കുന്നു. തടിക്ക് നല്ല ഉറപ്പും ബലവുമുണ്ട്. വെള്ളയും കാതലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. തടി ഉണങ്ങുമ്പോൾ കീറൽ ഉണ്ടാകാറുണ്ട്.

പശ്ചിമഘട്ടത്തിൽ ഇവ കൂടുതലായും കാണപ്പെടുന്നു.  ഇതിനു ഫലപുഷ്ടിയുള്ള മണ്ണോ ചൂടലില്ലാത്ത സ്ഥലമോ വേണമെന്നില്ല. നെയ്യാറ്റിൻകര, നെടുമങ്ങാട്‌ എന്നീ താലൂക്കുകളിലെ മലകളിൽ മാത്രം ചില അജ്ഞാതകാരണങ്ങളാൽ നന്നായി വളരുന്നില്ല.

പൂവിടുന്നത്: മാർച്ച്-ഏപ്രിൽ.

വയറിളക്കം, ല്യൂക്കോഡെർമ, ഛർദ്ദി, പ്രമേഹം, പനി, അലർജിക് റിനിറ്റിസ്, ഹിക്കോഫ്, എഡിമ, പൊണ്ണത്തടി ചൊറിച്ചിൽ എന്നിവയ്ക്ക് പുറംതൊലിയും വിത്തുകളും ഉപയോഗിക്കുന്നു. തായ്‌ലൻഡിൽ, ആനകളിലെ മുറിവുകൾ ചികിത്സിക്കാൻ ഇതിൻ്റെ ഇലകൾ ഉപയോഗിക്കുന്നു.