Ayurvedic Medicinal Plants

Jadamanchi         ജടാമാഞ്ചി

Family: Valerianaceae
Genus: Nardostachys
Botanical name: Nardostachys jatamansi
PLANT NAME IN DIFFERENT LANGUAGES
Sanskrit: Jatamansi, Bhutajata, Tapasvini, Jatamansi
Hindi: Jatamanshi
English: Spikenard, Muskroot plant, Jatamansi
Malayalam: Jadamanchi ( ജടാമാഞ്ചി )

ഔഷധ ഗുണങ്ങൾ

ഹിമാലയത്തിൽ കാണുന്ന ഒരു സസ്യമാണ് ജടാമാഞ്ചി.  നേപ്പാൾ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ ഹിമാലയത്തിൽ വളരുന്ന വലേറിയൻ (Valerian) കുടുംബത്തിലെ ഒരു പൂച്ചെടിയാണ് ജഡമാഞ്ചി. ഏകദേശം 1 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിക്ക് പിങ്ക്, മണിയുടെ ആകൃതിയിലുള്ള പൂക്കൾ ഉണ്ട്. ഏകദേശം 3000-5000 മീറ്റർ ഉയരത്തിലാണ് ഇത് കാണപ്പെടുന്നത്.

ജടാമാഞ്ചി യുടെ വേരു ചതച്ച് വാറ്റിയെടുത്ത് തീവ്രമായ സുഗന്ധമുള്ള നാർഡ് ഓയിൽ ലഭിക്കുന്നു.

ഈ എണ്ണ ഇന്ത്യയുടെ ആയുർവേദ ഹെർബൽ പാരമ്പര്യത്തിൻ്റെ ഭാഗമായിരുന്നു. വീക്കം, മുറിവ്, പനി, വേദന, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ജടാമാഞ്ചയുടെ വേര് ഉപയോഗിക്കുന്നു. നാട്ടുമരുന്നുകൾക്കായുള്ള അമിതശേഖരണവും ആവാസവ്യവസ്ഥയുടെ നാശവും കാലിമേയ്ക്കലും കാരണം ഇതിനെ ഒരു വംശനാശഭീഷണിയുള്ള സസ്യമായാണ് കരുതിപ്പോരുന്നത്.