Ayurvedic Medicinal Plants

Jalatippali    ജലതിപ്പലി, നീർതിപ്പലി

Family: Verbenaceae
Genus: Phyla
Botanical name: Phyla nodiflora (L.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Jalapippali, Toyavallari
Hindi: Jal buti, Jalpapli
English: Purple lippa, Frog fruit, Sawtooth fogfruit, Turkey tangle, Matchweed, Creeping Lip Plant
Malayalam: Jalatippali, Nirtippali ( ജലതിപ്പലി, നീർതിപ്പലി )

ഔഷധ ഗുണങ്ങൾ

വെർബിനേസി (Verbenaceae) കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യമാണ് നീർതിപ്പലി അഥവാ ജലതിപ്പലി. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്നതിനാലാണ് ഈ സസ്യത്തിന് നീർത്തിപ്പലി എന്ന പേര് ലഭിച്ചത്.

ഉഷ്ണമേഖലാപ്രദേശങ്ങളിലെയും സമശീതോഷ്ണമേഖലാപ്രദേശങ്ങളിലെയും ജലാശയങ്ങളുടെ തീരത്തും, സമുദ്രതീരങ്ങളിലെ ചതുപ്പുപ്രദേശങ്ങളിലുമാണ് നീർത്തിപ്പലി സമൃദ്ധമായി വളരുന്നത്. നിലംപറ്റി വളരുന്ന ബഹുവർഷിയായ ഈ ഓഷധിക്ക് അനേകം ചെറിയ ശാഖകളുണ്ടാവും. ഇലകൾ വൃത്താകാരമോ ആയതാകാരമോ ആയിരിക്കും.  പുഷ്പങ്ങൾക്ക് വെളുപ്പോ ഇളം റോസോ നിറമായിരിക്കും.

സമൂലവും, ഇളം തണ്ടും, ഇലയും ഫലവും ഔഷധമായുപയോഗിക്കുന്നു. നേത്രരോഗങ്ങൾക്ക് ഔഷധമാണ്. നീർത്തിപ്പലി സമൂലം പച്ചയ്ക്ക് അരച്ചെടുത്ത് പരുവിൽവച്ചാൽ പരു എളുപ്പം പൊട്ടുകയും, പഴുത്തുപൊട്ടിയ പരുവിൽ വച്ചാൽ എളുപ്പം ഉണങ്ങുകയും ചെയ്യും. ഈ ഓഷധിയുടെ ഇലയും വിത്തും അരച്ച് മോരിൽ കലക്കിക്കുടിച്ചാൽ രക്താർശസ്സ് ശമിക്കും.

ആസ്ത്മാ, ശ്വാസകോശരോഗങ്ങൾ, കാൽമുട്ടുവേദന, ഹൃദ്രോഗങ്ങൾ, പനി, അൾസറുകൾ, പിത്തരോഗങ്ങൾ, നെഞ്ചെരിച്ചിൽ, ശരീരദാഹം, വ്രണം തുടങ്ങിയവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.