Kaattunelli കാട്ടുനെല്ലി
Genus: Garuga
Botanical name: Garuga pinnata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Karnikarha, Kinikirath
Hindi: kharpat
English: Grey downy balsam, Garuga
Malayalam: Kaattunelli, Annakaara
(കാട്ടുനെല്ലി, കാട്ടുകലശം, അണ്ണക്കര, കരയം, കൊസ്രാമ്പ, ഈച്ചക്കാര, കരുവേമ്പ് )
കാട്ടുനെല്ലി
അണ്ണക്കര, കാട്ടുനെല്ലി, കരയം, കൊസ്രാമ്പ, ഈച്ചക്കാര, കരുവേമ്പ് എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകലശം 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ്. (ശാസ്ത്രീയനാമം: Garuga pinnata).
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയായ കാട്ടുനെല്ലി അഞ്ചുനാട് മലനിരകളിൽ സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ് ഇപ്പോൾ. കാന്തല്ലൂർ – മറയൂർ മലനിരകളിലും നെല്ലിപ്പെട്ടി, കമ്മാളംകുടി, പെരിയകുടി, കുത്തുകൽക്കുടി, ആലാംപെട്ടി, ചമ്പക്കാട്, കുളച്ചിവയൽ, തീർഥമല, നാക്കുപെട്ടി, ചുരക്കുളം, കുണ്ടക്കാട് തുടങ്ങിയ ആദിവാസിക്കുടികൾക്കു സമീപവുമാണ് കാട്ടുനെല്ലി വ്യാപകമായി കായ്ച്ചിരിക്കുന്നത്. മറ്റു പ്രദേശങ്ങളിൽ കാർഷിക അടിസ്ഥാനത്തിൽ ചെയ്തു ഹൈബ്രിഡ് രീതിയിൽ വിളയിച്ചെടുക്കുമ്പോൾ മറയൂർ കാന്തല്ലൂർ മേഖലയിൽ പ്രകൃതിദത്തമായാണ് ഇവ വിളയുന്നത്. മലനിരകളിൽ നിന്ന് ആദിവാസികൾ ശേഖരിക്കുന്ന നെല്ലിക്ക വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച തോറും മറയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ലേലത്തിനു വയ്ക്കുന്നുണ്ട്. കൂടാതെ മേഖലയിലെ പഴക്കടകളിലും ലഭ്യമാണ്. 20 മുതൽ 35 രൂപ വരെയാണ് ഒരു കിലോ നെല്ലിക്കയ്ക്കു വില.
ഔഷധ യോഗങ്ങൾ
വേരിൻ്റെ കഷായം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നു. ഇലയുടെ നീരും തേനും മറ്റ് ചേരുവകളും ആസ്ത്മയ്ക്ക് നൽകുന്നു. പഴങ്ങൾ തണുപ്പിക്കൽ, ദഹനം, കാർമിനേറ്റീവ്, വെർമിഫ്യൂജ്, ശക്തമായ അസിഡിറ്റി ഉള്ളതും വട്ടപ്പുഴു, ഗ്യാസ്ട്രോപതി എന്നിവയിൽ ഉപയോഗപ്രദവുമാണ്. പൊണ്ണത്തടി, സ്പ്ലെനോമെഗാലി, ഫൗൾ അൾസർ, എന്നിവക്കു ഉപയോഗപ്രദമാണ്.