Kachil കാച്ചിൽ
Genus: Dioscorea
Botanical name: Dioscorea alata Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Alukam
English: Greater yam, Asiatic yam
Hindi: Khamalu, Chuprialu
Malayalam: Kachil, Kavuttu ( കാച്ചിൽ, കുത്തുകിഴങ്ങ്, കണ്ടിക്കിഴങ്ങ്, കാവത്ത്)
കാച്ചിൽ
കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് കാച്ചിൽ. ഇത് കുത്തുകിഴങ്ങ്,കണ്ടിക്കിഴങ്ങ്, കാവത്ത് എന്നൊക്കെ അറിയപ്പെടുന്നു. ഇത് ഒരു വള്ളിച്ചെടിയായി വളരുന്ന സസ്യമാണ്. തണ്ടുകൾക്ക് ചതുരാകൃതിയാണുള്ളത്. ഇലകൾ വലിപ്പമുള്ളതും മിനുസമാർന്നതും ദീർഘ വൃത്താകൃതിയിൽ ഉള്ളതുമാണ്. തണ്ടുകളിൽ ഇലകൾ ഉണ്ടാകുന്ന മുട്ടുകളിൽ ചെറിയ കിഴങ്ങുകളും കാണാം. ഇവയ്ക്ക് മേക്കാച്ചിൽ എന്നാണ് പേര്.
കാട്ടുകാച്ചിൽ ഇനങ്ങളായ Dfloribunda, Dmexicana എന്നിവയിൽ നിന്നും സപ്പോജനിൻസ് എന്നറിയപ്പെടുന്ന ഒരു രാസവസ്തു ഉത്പാദിപ്പിക്കുന്നുണ്ട്. ഈ രാസവസ്തുവിൽ നിന്നും വിലയേറിയ അലോപ്പതി ഔഷധങ്ങളായ കോർട്ടിസോൺ, ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും പ്രൊജസ്റ്റിറോൺ എന്ന സ്ത്രീ ഹോർമോണും ഉത്പാദിപ്പിക്കുന്നുണ്ട്. ഉദരത്തിലെ നല്ല ബാക്ടീരിയയായ bifidobacteria യുടെ അളവ് കൂട്ടാൻ കാച്ചിലിലെ റസിസ്റ്റന്റ് സ്റ്റാർച്ച് സഹായിക്കും.
ഔഷധ യോഗങ്ങൾ
ആയുർവ്വേദത്തിൽ കാണ്ഡം (കിഴങ്ങ്) ഔഷധമായി ഉപയോഗിക്കുന്നു.
ഉദരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, രക്തസമ്മര്‍ദം കുറയ്ക്കാനു പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാച്ചിലിലെ ഫ്ലേവനോയ്ഡുകൾ സഹായിക്കുന്നു കഴിവുണ്ട്. ദഹന പ്രശ്നങ്ങൾ, കാൻസർ സാധ്യത, ശരീര ഭാരം കുറയ്ക്കാൻ, മസ്തിഷ്കാരോഗ്യത്തിന് കിഴങ്ങ് ഉപയോഗിക്കുന്നു.