Kadali കദളി, കലദി
Botanical name: Melastoma malabathricum / Osbeckia wayanadensis
PLANT NAME IN DIFFERENT LANGUAGES
Sanskrit:
English: Malabar Melastome, Indian-rhododendron
Hindi: Shapti
Malayalam: Kadali, Athiraani, Kalampotti, Thottukaara
കദളി
കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽ സുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണു് കദളി. (ശാസ്ത്രീയനാമം: Melastoma malabathricum). രണ്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്നു. എല്ലാ കാലത്തും പുഷ്പിക്കും. അറ്റം കൂർത്ത ദീർഘ വൃത്താകൃതിയിലുള്ള ഇലകളാണ്. അവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തണ്ടുകൾ രോമിലമാണ്. അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകൾ.
ഔഷധ യോഗങ്ങൾ
ഇല ചതച്ചു മുറിവിൽ ഇട്ടാൽ രക്തധാര നിലക്കും. ഒരു മികച്ച ആന്റി സെപ്റ്റിക് കൂടിയാണ്. മുറിവ് ഉണക്കുക കൂടി ചെയ്യും.
ആയുർവേദത്തിൽ വസൂരി മൂലം ഉണ്ടാകുന്ന പാടുകൾ ഇല്ലാതെയാക്കാനും ഇല ചതച്ചു ഇടാം. ഇളം ഇലകൾ ഭക്ഷിക്കുന്നത് അതിസാരം, പൈൽസ് എന്നിവയിൽ നല്ലതാണ്. പൂവ്,വിത്ത്, ഇല എന്നിവ ചതച്ചു ഭക്ഷിച്ചാൽ വെള്ളപോക്കുന് നല്ലതാണ്.
ഇലയും വേരും, അല്ലെങ്കിൽ വേര് കഷയം വെച്ചു പ്രസവാന്തരം ഗർഭിണികൾക്ക് നൽകിയാൽ ഗർഭാശയ പേശികൾക്ക് ബലം നൽകും.
ചെടി സമൂലം അരച്ചു ഭക്ഷിക്കുന്നത് ആർത്തവ പ്രശനങ്ങൾക്കും, ആർത്തവ കാലത്തെ വേദനക്കും. ആർത്തവം നിലച്ചു കഴിഞ്ഞുള്ള രോഗങ്ങൾക്കും, വെള്ളപൊക്കിനും, വാജികരണത്തിനും നല്ലതാണ്.
(ആധുനിക ചിക്ത്സ വരുന്നതിന് മുൻപ് പുരാതനകാലത്തുള്ള ചികിത്സാ വിധികൾ ആണ് ഇവയൊക്കെ)