Ayurvedic Medicinal Plants

Kadalivazha               കദളി വാഴ

Family: Musaceae
Genus: musa
Botanical name: Musa paradisiaca
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kadali
Hindi: Kela
English: Plantain, Kadali
Malayalam: Kadalivazha, Ksatrakadali (കദളി വാഴ)

കദളി വാഴ

ഒരിനം വാഴയാണ് കദളി വാഴ. ശാസ്ത്രനാമം : Musa paradisiacal ( )കദളി വാഴയ്ക്കും കുലയ്ക്കും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിൽ കദളിയ്ക്ക് മേൽക്കൈ ഉണ്ടെന്ന് കരുതപ്പെടുന്നു.

ഹൈന്ദവപൂജകളിൽ കദളിപ്പഴത്തിന് പ്രധാന സഥാനമുണ്ട്. ക്ഷേത്രങ്ങളിൽ നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. കദളിപ്പഴം അതിന്റെ പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്. പഴം-പച്ചക്കറിക്കടകളേ‍ക്കാളുപരി പൂജാ സാധനങ്ങൾ വിൽക്കുന്ന പൂജക്കടകളിലാണിവ കൂടുതൽ വിൽക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.

ഔഷധ യോഗങ്ങൾ

വേരുകൾ, ഇലകൾ, പഴങ്ങൾ, തണ്ട് എന്നിവ ലൈംഗിക രോഗങ്ങൾ, ഹെൽമിൻത്തിയാസിസ്, ചുണങ്ങു, കുഷ്ഠം, ത്വക്ക് രോഗങ്ങൾ, ബ്രോങ്കൈറ്റിസ്, ആമാശയം, അതിസാരം, പ്രമേഹം, അസ്സൈറ്റ്സ്, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.